ബംഗളൂരു: സംഘടനാ പ്രവര്‍ത്തകുടെ കൂട്ട ആത്മഹത്യാ ഭീഷണിയില്‍ സണ്ണിലിയോണിന്റെ ന്യൂ ഇയര്‍ പരിപാടിക്ക് സര്‍ക്കാര്‍ വിലക്ക്. കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകരാണ് സണ്ണിയുടെ പരിപാടിക്കെതിരെ തിരിഞ്ഞത്. സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലാണ് പരിപാടി ഒരുക്കിയിരുന്നത്.
കര്‍ണ്ണാടക സംസ്‌കാരത്തെ അറിയാത്ത സണ്ണിയെ പുതുവര്‍ഷദിനത്തില്‍ അതിഥിയായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകരുടെ വാദം. കഴിഞ്ഞ ദിവസം സണ്ണിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും മാന്യമായ ജീവിതത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന ജീവിതരീതിയാണ് സണ്ണിയുടേതെന്നാണ് ഇവരുടെ വാദം. എന്നാല്‍ സാരിയുടുത്ത് മാന്യമായി നൃത്തം ചെയ്യുകയാണെങ്കില്‍ സണ്ണിയെ സ്വാഗതം ചെയ്യുമെന്നും ഇവര്‍ പറഞ്ഞിരുന്നു.