ബാര്‍ കോഴ: യുഡിഎഫിനെതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം: ബാര്‍ കോഴക്കേസില്‍ യു.ഡി.എഫിനെതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം. ബാര്‍കോഴ ആരോപണത്തിന് പിന്നില്‍  രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പീഡിതകാലത്ത് യു.ഡി.എഫില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും മാണി വിഭാഗത്തിന്റെ മുഖപത്രമായ പ്രത്യാശ കുറ്റപ്പെടുത്തുന്നു. മാണി എല്‍ഡിഎഫിലേക്ക് പോകുമെന്ന പ്രചാരണം  ശക്തമായപ്പോഴാണ് ആരോപണം ഉയര്‍ന്നതെന്നും പാര്‍ട്ടി നിയോഗിച്ച ഉപസമതി ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തിയിരുന്നുവെന്നും മുഖപത്രത്തില്‍ പറയുന്നു.

കെ.എം മാണി എല്‍.ഡി.എഫിലേക്ക് പോകുമെന്ന പ്രചരണം ശക്തമായപ്പോഴാണ് ബാര്‍ കോഴ ആരോപണം ഉയര്‍ന്നുവന്നത്. പാര്‍ട്ടി നിയോഗിച്ച ഉപസമിതി ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ മര്യാദയുടെ പേരില്‍ ഗൂഢാലോചനക്കാര്‍ ആരെന്ന് വെളിപ്പെടുത്തുന്നില്ല. അഗ്‌നിശുദ്ധി വരുത്തി മാണി തിരിച്ചുവരുമെന്നും മുഖപത്രം പറയുന്നു. കേസില്‍ മാണിക്കും പാര്‍ട്ടിക്കും യുഡിഎഫിലെ ഘടകകക്ഷികളുടെ പിന്തുണ കിട്ടിയില്ലെന്നും പത്രം ആരോപിക്കുന്നുണ്ട്.ബാര്‍കോഴ ആരോപണം ഗൂഢാലോചനയാണെന്നും കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് കെ.എം മാണി തന്നെ ആരോപിച്ചിരുന്നു. പാര്‍ട്ടിക്ക് നീതി ലഭിച്ചില്ലെന്ന് ജോസ് കെ. മാണി എം.പിയും വിമര്‍ശിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top