കോടികള്‍ കൊടുത്ത് ബാര്‍ക്ക് റേറ്റിങ്ങില്‍ തട്ടിപ്പ്; തെളിവുകള്‍ പുറത്തുവിട്ട് ശ്രീകണ്ഠന്‍ നായര്‍; റിപ്പോര്‍ട്ടര്‍ ടിവി സംശയ നിഴലില്‍

തിരുവനന്തപുരം: കേരളത്തിലെ ടെലിവിഷന്‍ ചാനല്‍ ഉടമ കോടികള്‍ കൊടുത്ത് റേറ്റിങ് തട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ബാര്‍ക്ക് റേറ്റിങ്ങില്‍ കൈക്കൂലി കൊടുത്ത് അട്ടിമറി നടത്തുന്നതിന്റെ തെളിവുകള്‍ 24 ന്യൂസാണ് പുറത്തുവിട്ടത്.
പണം നല്‍കി ചാനല്‍ റേറ്റിങ്ങ് അനുകൂലമാക്കിയെന്ന് കെടിഎഫ് പ്രസിഡന്റ് ആര്‍.ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും പറയുന്നു. യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ ഫോണ്‍ ഫാമിങ് നടത്തിയെന്നും പരാതി. ചാനലിന്റെ പേര് വാര്‍ത്തയില്‍ പറയുന്നില്ലെങ്കിലും റിപ്പോര്‍ട്ടര്‍ ചാനലിനുനേരെയാണ് ആരോപണം നീളുന്നത്. പുന സംപ്രേഷണം തുടങ്ങിയ ചാനല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ ബാര്‍ക്കില്‍ ഒന്നാമതെത്തിയത് നേരത്തെ തന്നെ സംശയത്തിനിട നല്‍കിയിരുന്നു.

100 കോടി രൂപ ബാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥന് ക്രിപ്‌റ്റോ കറന്‍സിയായി ഒരു ചാനല്‍ ഉടമ കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. കേരള ടെലിവിഷന്‍ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലക്കാണ് ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുന്നത്. പരാതി അന്വേഷിക്കുന്നതിനായി സൈബര്‍ വിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക ടീം അന്വേഷിക്കുമെന്നും ഡിജിപി മീഡിയവണിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ ഫോണ്‍ ഫാമിങ് ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവര്‍ഷിപ്പ് ഉയര്‍ത്തി റേറ്റിങ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിള്‍ നെറ്റ് വര്‍ക്കില്‍ ലാന്‍ഡിങ് പേജ് എടുത്ത് റേറ്റിംഗില്‍ വന്‍ വര്‍ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാര്‍ക് തിരിമറിക്ക് തുടക്കമിട്ടതെന്നും പരാതിയില്‍ പറയുന്നു. 24 ന്യൂസാണ് ചാനല്‍ ഉടമയും ബാര്‍ക് ഏജന്‍സിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ബാര്‍ക് ഉദ്യോഗസ്ഥനും ചാനല്‍ ഉടമയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെയും വാട്‌സാപ്പ് ചാറ്റുകളുടെയും വിശദാംശങ്ങളും 24 പുറത്തുവിട്ടിട്ടുണ്ട്. 85 ലക്ഷത്തോളം കേബിള്‍ കണക്ഷനുകളുള്ള കേരളത്തില്‍ ഈ ചെറിയ നെറ്റ് വര്‍ക്കിലെ ലാന്റിംഗ് പേജ് റേറ്റിങ്ങില്‍ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളെയും ടെലിവിഷന്‍ പ്രേഷകരെയും അതിവിദശ്ധമായി പറ്റിക്കാന്‍ ചാനല്‍ ഉടമയ്ക്കായി എന്നും 24 ന്യൂസ് ചൂണ്ടിക്കാട്ടുന്നു.

Top