കൂട്ടുകൂടി കുളിക്കാനിറങ്ങി യുവാവിന്റെ മരണത്തിന് ദൃക്‌സാക്ഷികളായി സുഹൃത്തുക്കൾ

അമ്പലപ്പുഴ :
പള്ളാത്തുരുത്തിയാറ്റിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ഇരവുകാട് ക്ഷേത്രത്തിന് സമീപം കേളഞ്ചേരി ഭാഗത്ത് ബീമാ മൻസിലിൽ ഷാനവാസിന്റെ മകൻ ഷെമീൻ (20) ആണ്‌ മരിച്ചത്‌. ഞായറാഴ്‌ച വൈകിട്ട്‌ 6.15 ഓടെയാണ് ഷെമീൻ അടക്കം ആറുപേർ കുളിക്കാൻ പോയത്‌. കുളിക്കാനിറങ്ങിയ ഉടനെ ഷെമീനെ കാണാതായി. കൂട്ടുകാർ പെട്ടെന്ന്‌ തെരച്ചിൽ നടത്തിയെങ്കിലും ലഭിച്ചില്ല. ബഹളം വച്ച്‌ സമീപവാസികളെ വിളിച്ചുകൂട്ടി. ആലപ്പുഴ അഗ്നിരക്ഷാസേനയെയും അറിയിച്ചു. സേന എത്തിയപ്പോഴെക്കും സമീപവാസികൾ പെട്ടെന്ന് ആറ്റിൽ തെരച്ചിൽ നടത്തി ആളെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ. അമ്മ: നിസാമ. സഹോദരങ്ങൾ: ബീമ, മാഹിൻ.

Top