അമേരിക്ക ബിബിസി ഡോക്യുമെന്ററിക്ക് അനുകൂലം ? മാധ്യമ സ്വാതന്ത്രത്തിന്റെ പ്രാധാന്യത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ്

വാഷിങ്ടണ്‍: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അമേരിക്കയുംമോദിയെ കൈവിടുന്നു ? ബിബിസി ഡോക്കുമെന്ററി വിഷയത്തിൽ പ്രതികരണവുമായി യുഎസ്. മാധ്യമ സ്വാതന്ത്രത്തിന്റെ പ്രാധാന്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നേഡ് പ്രൈസ് പ്രതികരിച്ചത്.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്റിറി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. ലേകമെമ്പാടുമുള്ള എല്ലാ രാഷ്ട്രങ്ങളും ഇത്തരം ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മാധ്യമ സ്വാതന്ത്ര്യത്തെ വാഷിങ്ടണ്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും നേഡ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമ സ്വാതന്ത്രത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്നു ഞങ്ങള്‍ മനസിലാക്കുന്നു. അഭിപ്രായ സ്വാതന്ത്രം, മത സ്വാതന്ത്രം തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. മറ്റ് ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത് ഈ ആശയത്തിനാണ്. ഇന്ത്യയുമായും അങ്ങനെ തന്നെ. നിങ്ങള്‍ ചോദിക്കുന്ന ഡോക്യുമെന്ററിയെ കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷെ ഊര്‍ജ്ജസ്വലവും സമ്പന്നവുമായ രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെ പറ്റി എനിക്ക് നന്നായി അറിയാം.

മാധ്യമ സ്വാതന്ത്രത്തിന്റ പ്രാധാന്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു’, നേഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്കിയിരുന്നു. ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/BWhR8MIlMVH34U29ew6poq

Top