ശ്രീനിവാസനെ ഐസിസി അധ്യക്ഷസ്ഥാനത്തു നിന്നും പുറത്താക്കും

മുംബൈ: അഴിമതി ആരോപണങ്ങള്‍ അടക്കം നിരവധി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന എന്‍ ശ്രീനിവാസനെ രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സിലിലേക്ക് (ഐസിസി) അയക്കേണ്ടതില്ലെന്ന് ബിസിസിഐതീരുമാനിച്ചു. മുബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായകമായ ഈ തീരുമാനം ഉണ്ടായത്. യോഗം തുടരുകയാണ്.

ഐസിസിയിലേക്ക് ശ്രീനിവാസനെ അയക്കേണ്ടതില്ലെന്ന് തീരുമാനമായതോടെ ഐസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും ശ്രീനിവാസന്‍ പുറത്താകും. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറായിരിക്കും ശ്രീനിവാസനു പകരമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ പ്രതിനിധികരിക്കുക. ശശാങ്ക് മനോഹറായിരിക്കും ഐസിസി ചെയര്‍മാന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ​ന്ത്യൻ​ ​ക്രി​ക്ക​റ്റ് ​കൺ​ട്രോൾ​ബോർ​ഡി​ന്റെ (ബിസിസിഐ)​ 85​-​മ​ത് ​വാർ​ഷി​ക​ ​പൊ​തു​യോ​ഗത്തിലാണ് ഈ കാര്യം തീരുമാനമായത്. ബിസിസിഐ​യു​ടെ​ ​ഇ​മേ​ജ് ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ ​ഓം​ബു​ഡ്‌​സ്മ​‌​മാ​നെ​യോ​ ​എ​ത്തി​ക്സ് ​ഓ​ഫീ​സ​റെ​യോ​ ​നി​യ​മി​ക്കു​ന്ന​ത് ​പൊ​തു​യോ​ഗം​ ​ചർ​ച്ച​ ​ചെ​യ്യും.​ ​ഐസിസിയിലേക്ക് ശ്രീനിവാസനെ എത്തിക്കേണ്ടതിലെന്നും ബിസിസിഐയില്‍ ധാരണയായിരുന്നു.  മറ്റു ഭരണ കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

Top