ബീറ്റ്‌റൂട്ട് ശീലമാക്കിയാല്‍ കാന്‍സറിനെയും അമിത രക്തസമ്മര്‍ദ്ദത്തേയും പേടിക്കേണ്ട

ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങള്‍ അപാരമാണ്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറ തന്നെയാണ് ബീറ്റ്‌റൂട്ട്. ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. വ്യായാമം ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയമാണിത്. 20 ശതമാനം സമയം അധികം വ്യായാമം ചെയ്യുവാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കും.

ബീറ്റ്‌റൂട്ടിന്റെ കടുംനിറത്തിനും ഒരു കാരണമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റിന്റെ വലിയ അളവ് കാരണമാണ് ബീറ്റ്‌റൂട്ടിന്റെ കടുംനിറം. കാന്‍സറിനെ പ്രതിരോധിക്കുന്നതാണ് സൈറ്റോന്യൂട്രിയന്റ്. ഇന്നും പലര്‍ക്കും അറിയില്ലാത്ത ഒരു കാര്യമാണിത്. ബീറ്റ്‌റൂട്ടിലുള്ള ബറ്റാലൈന്‍ മുഖേന രക്തത്തെയും കരളിനെയും മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കാനും കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Beetroot Juice

Beetroot Juice

ഇതിനു പുറമെ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു ബീറ്റ്‌റൂട്ടില്‍. ഫൈബര്‍, മിനറല്‍സ്, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയും ധാരാളമാണ് ബീറ്റ്‌റൂട്ടില്‍. രക്തസമര്‍ദ്ദം കുറയ്ക്കാനും ബീറ്റ്‌റൂട്ട് ജ്യൂസ് ഉത്തമമാണ്. അതുകൊണ്ടു തന്നെ ഇനി ബീറ്റ്‌റൂട്ടിനെ അവഗണിക്കേണ്ട കാര്യമില്ല. ഭക്ഷണത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരം തന്നെ.

എന്നും ഒരു ഗ്ലാസ് നല്ല ചുവന്ന ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാല്‍ യാതൊരു ക്ഷീണവുമില്ലാതെ ദിവസവും മണിക്കൂറുകളോളം വ്യായാമം ചെയ്ത് ആരോഗ്യം ഉറപ്പാക്കാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി ദിവസവും ക്യാരറ്റ് ജ്യൂസും പാവക്കാ ജ്യൂസും നെല്ലിക്കാജ്യൂസുമെല്ലാം ശീലിച്ചവരുണ്ട്. എന്നാല്‍ ബീറ്റ്റൂട്ട് ജ്യൂസ് മലയാളികള്‍ക്കത്ര പരിചിതമല്ല. പക്ഷേ രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് കൂടുതല്‍ നേരം ജോലി ചെയ്യുന്നതിനുമെല്ലാം ബീറ്റ് റൂട്ട് നല്ല ഔഷധമാണെന്നാണ് ഗവേഷകര്‍ CopyRight_iStock_Swoosh-R_Beetroots_Webകണ്ടെത്തിയിരിക്കുന്നത്. ബീറ്റ്റൂട്ട് ഹൃദയത്തിന്‍റെ പ്രവര്‍ത്തനക്ഷമത കൂട്ടി കൂടുതല്‍ ഓക്സിജന്‍ ശരീര കോശങ്ങളിലേക്കെത്തിക്കുന്നതിനു സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതു കൊണ്ട് തന്നെ അധികനേരം വ്യായാമം ചെയ്താലും ക്ഷീണമനുഭവപ്പെടില്ല. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം അനായാസമാക്കുന്നതിനും ബീറ്റ് റൂട്ട് സഹായിക്കുന്നുണ്ട്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തന്മാത്രകളാണ് ഇതിന് കാരണക്കാര്‍. ശരീരത്തിലെത്തി കഴിയുമ്പോള്‍ ഈ നൈട്രേറ്റ് തന്മാത്രകള്‍ ഓരോ രക്തധമനികളുടെയും വലുപ്പം വര്‍ധിപ്പിക്കുന്നു. അതോടെ ശരീരത്തിലൂടെയുള്ള രക്തപ്രവാഹം നല്ല രീതിയില്‍ വര്‍ധിക്കുകയും ചെയ്യും. ദിവസവും ബീറ്റ് റൂട്ട് ശീലമാക്കിയവരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കില്ലെന്ന് മുന്‍പ് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ദിവസവും 500 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നവര്‍ ബീറ്റ്റൂട്ട് കഴിക്കാത്തവരേക്കാള്‍ 16 ശതമാനം കൂടുതല്‍ നേരം വ്യായാമം ചെയ്യുവാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

അമിത രക്തസമ്മര്‍ദ്ദമുണ്ടോ? എങ്കില്‍ ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചോളൂ. അമിത രക്ത സമ്മര്‍ദ്ദം കുറയാന്‍ ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതിയെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയപരീക്ഷണങ്ങളിലാണ് പുതിയ കണ്ടുപിടുത്തം നടന്നിരിക്കുന്നത്. പഠനഫലം ഹൈപ്പര്‍ടെന്‍ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനത്തിനായി അമിത രക്തസമ്മര്‍ദ്ദമുള്ള പതിനഞ്ച് പേര്‍ക്കിടയില്‍ പരീക്ഷണം നടത്തി. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് ആറ് മണിക്കൂറിനുള്ളില്‍ തന്നെ ഇവരുടെ രക്ത സമ്മര്‍ദ്ദം താഴ്ന്ന് സാധാരണ നിലയിലായതായി കണ്ടെത്തി. ഈ ഫലം കണ്ടപ്പോള്‍ വളരെ അതിശയമായി തോന്നിയെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ.അമൃത ആലുവാലിയ പറയുന്നു. ബീറ്റ്‌റൂട്ടിന് ഇത്രവലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കരുതിയില്ലെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തി.

നൈട്രേറ്റാണ് അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കാരണമായ ഘടകം. സാധാരണയായി നൈട്രേറ്റ് കൂടുതലായി അടങ്ങിയിട്ടുള്ളത് മണ്ണിലാണ്. പച്ചക്കറികളുടെ വളര്‍ച്ചയ്ക്ക് കൂടുതലായി വേണ്ട മൂലകവും ഇതാണ്. പച്ചക്കറികള്‍ അവയുടെ വേരുകളിലൂടെ നൈട്രേറ്റിനെ വലിച്ചെടുക്കുന്നു. ബീറ്റ്‌റൂട്ടിലെ നൈട്രേറ്റിന്റെ സാന്നിധ്യമാണ് അമിത രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണം. രക്തധമനികളെ വികസിപ്പിച്ച് രക്തത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നത് നൈട്രേറ്റാണ്.

എന്നാല്‍ ഏത് കാര്യത്തിനും ദൂഷ്യഫലമുള്ളതുപോലെ ബീറ്റ്‌റൂട്ട് ജ്യൂസിനുമുണ്ട് ദൂഷ്യഫലം. എന്നും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ അത് നമ്മുടെ മൂത്രത്തിന്റെ നിറം പിങ്കാക്കിമാറ്റും. എന്നാലും കുഴപ്പമില്ല. അമിത രക്ത സമ്മര്‍ദ്ദം കുറയുമല്ലോ.

പ്രകൃതി ദത്ത മൂലകമായ നൈട്രേറ്റ് അടങ്ങിയിരിക്കുന്ന പച്ചക്കറികളും പഴങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കുമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടേഷന്‍ ഡയറക്ടര്‍ പ്രൊഫ.വീസ്‌ബെര്‍ഗ് പറയുന്നു. ഹൃദയാരോഗ്യത്തിനും ഇത് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.beetroot

കുറച്ചുകൂടി ആഴത്തിലുള്ള പഠനങ്ങള്‍ ഇത് സംബന്ധിച്ച് നടത്താനുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഇപ്പോള്‍ ചെറിയ സമയത്തേക്കാണ് ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണംശരീരത്തലുണ്ടാവുക. ജ്യൂസിന്റെ ഗുണം എത്രകാലം ശരീരത്തില്‍ നിലനില്‍ക്കുമെന്ന ഗവേഷണത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍..

അപ്ലൈഡ് ഫിസിയോളജി എന്ന ജേണലിലാണ് ഈ പഠനത്തിന്‍റെ വിശദ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.മറ്റൊരു ഗവേഷണത്തില്‍ രക്തസമ്മര്‍ദ്ദം അധികമുള്ള രോഗികള്‍ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാല്‍ രക്തസമ്മര്‍ദ്ദത്തിന്‍റെ തോത് ഏഴു ശതമാനത്തില്‍ അധികം കുറയുമെന്നാണ് കണ്ടെത്തിയത്. ഹൈപര്‍ ടെന്‍ഷന്‍ എന്ന ജേണലിലായിരുന്നു പഠനത്തിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

Top