മേലനങ്ങാതെ എങ്ങനെ ചുളുവില്‍ നല്ല പോലെ കാശുണ്ടാക്കി സുഖിച്ച് ജീവിക്കാമെന്നാണ് ഇന്ന് ഭൂരിഭാഗവും സദാസമയവും ആലോചിച്ച് കൊണ്ടിരിക്കുന്നത്. അതിനായി മറ്റുള്ളവരെ പറ്റിച്ച് കാശടിച്ചെടുക്കുന്നതിനായി പലരും പലവിധ തട്ടിപ്പുകളും പയറ്റുന്നുമുണ്ട്. ഇത്തരക്കാര്‍ക്ക് ഏറ്റവും എളുപ്പം പണമുണ്ടാക്കുന്നതിനുള്ള പണിയായി ഭിക്ഷാടനം മാറുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലരും ഭിക്ഷാടനത്തിലൂടെ മില്യണ്‍ കണക്കിന് പൗണ്ട് യാതൊരു മുതല്‍ മുടക്കുമില്ലാതെ സമ്പാദിച്ച് കോടിപതികളായിത്തീരുന്നതിന്റെ വാര്‍ത്തകള്‍ സമീപകാലത്ത് വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണീ സന്ദേഹമുയര്‍ന്നിരിക്കുന്നത്. ബ്രിട്ടനിലെ സിറ്റിസെന്ററില്‍ പിച്ചയെടുക്കുന്ന യാചകന്‍ ദിവസം 50,000 രൂപ വരെ സമ്പാദിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരുന്നത്. ഇയാള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക വരുമാനവും പ്രധാനമന്ത്രി കാമറോണിന് ലഭിക്കുന്ന വാര്‍ഷിക വരുമാനവും തമ്മില്‍ വെറും 12,00,000 രൂപയുടെ വ്യത്യാസമേയുള്ളുവെന്നും വെളിപ്പെട്ടിരുന്നു….!!. ഇപ്പോഴിതാ മറ്റൊരു കോടീശ്വരനായ യാചകനെ പറ്റിയുള്ള ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കോണ്‍വാളിലെ ഈ യാചകന്‍ ഭിക്ഷ കഴിഞ്ഞ് 50,00,000 രൂപ വിലയുള്ള ഓഡിയില്‍ കയറി വീട്ടില്‍ പോകുന്ന ചിത്രമാണ് ഇപ്പോള്‍ തെളിവായി പുറത്ത് വന്നിരിക്കുന്നത്…
ഈ കാറില്‍ സഞ്ചരിക്കുന്ന ചിത്രം പുറത്ത് വന്നത് മുതല്‍ തനിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നുവെന്നും ഈ യാചകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍വാളിലെ ന്യൂക്വേയിലുള്ള ബാങ്ക് സ്ട്രീറ്റില്‍ വര്‍ഷങ്ങളായി ഭിക്ഷയെടുക്കുന്ന മാത്യു ബ്രിന്റന്‍ ആണ് കഥാനായകന്‍. ഇയാള്‍ തന്റെ ഓഡി ടിടിയിലേക്ക് തന്റെ കാവല്‍ നായായ ഹേസലിനൊപ്പം ഒരു ലോക്കല്‍ കാര്‍ പാര്‍ക്കില്‍ നിന്ന് കയറിപ്പോകുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. ഈ കാര്‍ തനിക്ക് അമ്മൂമ്മയില്‍ നിന്നും ഒസ്യത്തായി ലഭിച്ചതാണെന്നാണ് 35കാരനായ ബ്രിന്റന്‍ പറയുന്നത്. യാചകന്‍ കാറില്‍ കയറുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം 100ല്‍ അധികം പേരാണ് ഇതിന് കമന്റിട്ടിരിക്കുന്നത്. ഇയാള്‍ക്ക് ഒരു സ്വന്തമായി ഒരു സ്‌പോര്‍ട്‌സ് കാരും ന്യൂഖ്വേയില്‍ താമസിക്കാന്‍ ഒരിടവുമുണ്ടെന്നറിഞ്ഞതോടെ ഇയാള്‍ക്ക് പണവും ആഹാരവും കൊടുത്തവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് കമന്റുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ചിത്രം പുറത്ത് വന്നതോടെ തനിക്ക് ലഭിച്ച് കൊണ്ടിരുന്ന സഹായങ്ങള്‍ നിലച്ചുവെന്നും അതിനാല്‍ താനാകെ നിരാശയിലും പട്ടിണിയിലുമായിരിക്കുകയാണെന്നാണ് ബ്രിന്റന്‍ പ്രതികരിച്ചിരിക്കുന്നത്.
നാലു നൂറ്റാണ്ട് ഇന്ത്യ ഭരിച്ചു മുടിച്ചെന്നു ബ്രിട്ടീഷുകാരുടെ നാട്ടില്‍ ചെന്ന് വീണ്ടും സായിപ്പിന്റെ മുഖം നോക്കി വിളിച്ചു പറഞ്ഞ് ശശി തരൂര്‍; കൈയടിയുമായി സോഷ്യല്‍ മീഡിയ: ഒരാഴ്ച കൊണ്ട് ഷെയര്‍ ചെയ്യപ്പെട്ടത് ലക്ഷങ്ങള്‍; സോണിയ ഗാന്ധി തെറിവിളിച്ചപ്പോള്‍ തരൂരിന് പ്രശംസയുമായി നരേന്ദ്ര താനീ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ടിട്ടില്ലെന്നും കാരണം തനിക്ക് ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ലെന്നും ബ്രിന്റന്‍ പറയുന്നു. എന്നാല്‍ തനിക്ക് നേരെ നിരവധി വധഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നതെന്നും അയാള്‍ വെളിപ്പെടുത്തുന്നു. തനിക്കേറെ സമ്പത്തുണ്ടെന്ന് ആളുകള്‍ ഈ ഫോട്ടോയിലൂടെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അതിന്റെ പേരില്‍ തനിക്കേറെ പഴി കേള്‍ക്കേണ്ടി വരുന്നുണ്ടെന്നും ബ്രിന്റന്‍ പറയുന്നു. ഈ പോസ്റ്റ് ഫേസ്ബുക്കിലെത്തിയതിന് ശേഷം ഈ യാചകനെ അധിക്ഷേപിച്ചും പിന്തുണച്ച് കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ടൗണിലൂടെ ഡ്രൈവ് ചെയ്ത് പോകുന്നത് ഇഷ്ടപ്പെട്ടുവെന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. യാചകന്‍ ഒരു പ്രായമായ ആളില്‍ നിന്നും 40 പൗണ്ട് സഹായമായി വാങ്ങുന്നത് കണ്ട് തനിക്ക് വെറുപ്പ് തോന്നിയിരുന്നുവെന്നും വയോധികന്‍ യാചകന്‍ ഭക്ഷണം വാങ്ങിക്കോട്ടെയെന്ന് കരുതിയാണിത് നല്‍കിയതെന്നും എന്നാല്‍ തന്റെ ദയാവായ്പ് ഈ വിധത്തില്‍ ചൂഷണം ചെയ്യപ്പെട്ടുവെന്നറിഞ്ഞ് വയോധികന്‍ ആകെ ദുഃഖിതനാണെന്നാണ് മറ്റൊരാള്‍ യാചകനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. എന്നാല്‍ യാചകനെ അയാളുടെ പാട്ടിന് വിടാനും അയാള്‍ക്ക് നേരെ ദേഷ്യം തോന്നേണ്ട ആവശ്യമില്ലെന്നും അയാളെ പ്രലോഭനങ്ങള്‍ക്ക് എളുപ്പം വശംവദനാകുന്ന ആളായി കണ്ടാല്‍ മതിയെന്നുമാണ് മറ്റൊരാള്‍ പ്രതികരിച്ചിരിക്കുന്നത്.
യാചകന്‍ കാറില്‍ കയറിപ്പോകുന്ന വീഡിയോ ഫെബ്രുവരി 18നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്യൂ ബ്രിന്റന് ഇതിന് ശേഷം കാര്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇയാള്‍ തെരുവിലേക്ക് തന്നെ മടങ്ങിയെത്തിയെന്നുമാണ് പൊലീസ് പറയുന്നത്. യാചകന് ഒരിക്കല്‍ ഒരു ബന്ധുവില്‍ നിന്ന് ഒസ്യത്തായി ഈ കാര്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ അധികം വൈകാതെ അയാള്‍ക്കത് നഷ്ടപ്പെട്ടുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. ബ്രിന്റന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാല്‍ ഉടന്‍ അയാളുടെ സുരക്ഷയ്ക്ക് പ്രശ്‌നമുണ്ടാക്കുന്ന ഭീഷണികളൊന്നുമുണ്ടായിട്ടില്ലെന്നുമാണ് ന്യൂഖ്വേയിലെ മുതിര്‍ന്ന പൊലീസ് ഓഫീസറായ ഇന്‍സ്‌പെക്ടര്‍ ഡേവ് മെറിഡിത്ത് പറയുന്നത്. യാചകനോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.


