ഗുരുതര ആരോപണങ്ങൾക്കിടയിൽ സർക്കാർചിലവിൽ ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടണിലേക്ക്.

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെ‌ഹ്‌റയ്ക്കും പോലീസ് സേനക്കും എതിരെ ഗുരുതരമായ ആരോപണങ്ങൾ ആണ് സി.എ.ജി പുറത്ത് വിട്ടിരിക്കുന്നത് .മാത്രമല്ല വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൌണ്ടിലേക്ക് വകമാറ്റി പൊലീസിന്‍റെ തട്ടിപ്പ്. സര്‍ക്കാരിലേക്ക് അടയ്ക്കാതെ 31 കോടി രൂപയാണ് വകമാറ്റിയതെന്ന് സി.എ.ജി കണ്ടെത്തി. കാമറകള്‍ സ്ഥാപിച്ചതിനെന്ന പേരില്‍ കെല്‍ട്രോണിന് കൈമാറിയ തുകയിലും പൊരുത്തക്കേടുണ്ട്.

വാഹനങ്ങള്‍ അമിതവേഗത്തിലോടുന്നത് കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പിന് പുറമെ പൊലീസും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നിയമലംഘനത്തിന് നാല് വര്‍ഷത്തിനിടെ പിഴയായി പിരിച്ചെടുത്തത് 45.83 കോടി രൂപ.എന്നാൽ വിവാദങ്ങൾക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെ‌ഹ്‌റയ്ക്ക് ബ്രിട്ടണിലേക്ക് പോകാൻ അനുമതി. സുരക്ഷയെ സംബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കാനാണ് ബെഹ്‌റ പോകുന്നത്. സർക്കാർ ചിലവിൽ മാർച്ച് 3,4,5 തീയതികളിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ഡി.ജി.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്. പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും, വ്യാജവെടിയുണ്ടകൾ തിരികെ വച്ചെന്നും പർച്ചേസിൽ ഉൾപ്പെടെ ഭീമമായ ക്രമക്കേടുകൾ നടന്നെന്നും കഴിഞ്ഞ ദിവസം സി. എ. ജി റിപ്പോ‌ർട്ട് ചെയ്‌തിരുന്നു.മാരക പ്രഹര ശേഷിയുള്ള 25 ഇൻസാസ് റൈഫിളുകളും 12,061തിരകളും എ.കെ – 47 തോക്കിന്റെ തിരകളും ഉൾപ്പെടെ തിരുവനന്തപുരത്തെ സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നാണ് കാണാതായത്.

വെടിയുണ്ടകൾ കടത്തിയവർ വ്യാജ വെടിയുണ്ടകൾ തിരികെ വച്ചു. പർച്ചേസിൽ ചട്ടങ്ങൾ പാലിക്കാത്തതും ടെൻഡർ വിളിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ റിപ്പോർട്ടിലുണ്ട്. ഡി.ജി.പി അറിഞ്ഞുകൊണ്ടു കേന്ദ്ര മാർഗനിർദേശങ്ങൾ ലംഘിച്ചു. ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ കേന്ദ്രം നൽകിയ 4.35കോടി വകമാറ്റി പൊലീസ് മേധാവിക്ക് ഒരു വില്ലയും ക്യാമ്പ് ഹൗസും മുതിർന്ന ഉദ്യോഗസ്ഥർക്കായി നാല് വില്ലകളും നിർമ്മിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Top