ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് അനശ്വര നടന്‍ സത്യന്റെ പേരില്‍ നല്‍കണമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍

തിരുവനന്തപുരം: ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് അനശ്വര നടന്‍ സത്യന്റെ പേരില്‍ നല്‍കണമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍. പരിമിതമായ സാഹചര്യത്തില്‍ നിന്നും വളര്‍ന്ന് അഭിനയചക്രവര്‍ത്തിയായി മാറിയ സത്യന്റെ ജീവിതം മാതൃകാപരമാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സത്യന്റെ 104-ാം ജന്മദിനാഘോഷവും കലാപുരസ്‌കാരവിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ.പി.ജലജകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സാധു വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണം കെ.എസ്.ശബരീനാഥ് എംഎല്‍എ നിര്‍വഹിച്ചു.

കലാപ്രതിഭകള്‍ക്കുള്ള സമ്മാനങ്ങള്‍ ചലച്ചിത്ര നടി കുട്ട്യേടത്തി വിലാസിനി വിതരണം ചെയ്തു. പി.മനോഹരന്‍, വിജയന്‍, ഷാജി വിത്സന്‍, സുജിത് തോമസ്, ജി.എസ്.നോബിള്‍, കെ.കെ.അജയലാല്‍, പ്രകാശ് റോബര്‍ട്ട്, ജെ.സ്റ്റാലിന്‍, ജസ്റ്റിന്‍ ലൂയിസ്, കെ.ജയചന്ദ്രന്‍, വിനോദ്കുമാര്‍, വിജയകുമാര്‍ എന്നിവര്‍ ജന്മദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സത്യന്റെ മകന്‍ സതീഷ് സത്യന്‍ മുഖ്യാതിഥിയായിരുന്നു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി ബ്രീസ് എംഎസ് രാജ് സ്വാഗതവും ട്രഷറര്‍ ജോണ്‍ മനോഹര്‍ കൃതജ്ഞതയും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top