‘ബിഗ് ബോസ് പുറംലോകത്തേക്ക് വന്നു,.. ശബ്ദത്തിന് ഉടമയെ അഖില്‍ മാരാര്‍ പരിചയപ്പെടുത്തി

ഏഷ്യനെറ്റ് സംരക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ‘ബിഗ് ബോസ്’ ശബ്ദത്തിനുടമയെ പരിചയപ്പെടുത്തി അഖില്‍ മാരാര്‍. പാലക്കാട് പട്ടാമ്പി സ്വദേശിയായ രഘുരാജിന്റെ ശബ്ദമാണ് ബിഗ് ബോസിന്റേതായി പരിപാടിയില്‍ ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അഖില്‍ തന്നെയാണ് രഘുരാജിനെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ചു സീസണുകളിലായി ബിഗ് ബോസിനു ശബ്ദം നല്‍കുന്നത് രഘുരാജ് ആണ്. റേഡിയോ ജോക്കി ആയിരുന്ന രഘു ആ ജോലി ഉപേക്ഷിച്ചാണ് ചാനലിലേക്കെത്തുന്നത്. പരസ്യങ്ങള്‍ക്കും ടിവി പരിപാടികള്‍ക്കും ഇതിനു മുമ്പ് രഘു ശബ്ദം നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top