കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും!! എന്തുകൊണ്ട് 40 ലക്ഷം രൂപ തിരിച്ചുപിടിച്ചില്ല?.വിടുതൽ തേടിയുള്ള ഹർജി കോടതി തള്ളി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. ഒന്നാം പ്രതി മുഹമ്മദ് അനുപുമായുള്ള പണം ഇടപാടിലെ സംശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തള്ളിയത്. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും.

സുപ്രധാനമായ ചില നീരിക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബിനീഷിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇതോടെ കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും. എന്തുകൊണ്ട് ഈ കേസില്‍ പ്രതിയായ ബിനീഷിനെ ഒഴിവാക്കാനാകില്ലെന്ന് കാരണങ്ങള്‍ നിരത്തി ജസ്റ്റിസ് എച്ച്എ മോഹന്‍ വിശദീകരിച്ചു. യാതൊരു രേഖയുമില്ലാതെയാണ് ബിനീഷ് അനൂപ് മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയത്. അയാള്‍ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാന്‍ ബിനീഷ് ശ്രമിച്ചില്ല. ബിനീഷും മുഹമ്മദ് അനൂപും ഒരുവനിതാ സുഹൃത്തിനും മറ്റുരണ്ടുപേര്‍ക്കുമൊപ്പം പാര്‍ട്ടിയില്‍ കൊക്കെയിന്‍ ഉപയോഗിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ടെന്നും ജഡ്ജി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമാനമായ രീതിയില്‍ ലഹരി ഉപയോഗിക്കുന്നതായി മറ്റൊരു സാക്ഷി മൊഴിയും ഉണ്ട്. അനൂപിനുമൊപ്പമിരുന്ന ബിനീഷിന് അദ്ദേഹത്തിന്റെ ബിസിനസിനെക്കുറിച്ചും ദുശ്ശീലങ്ങളെ ക്കുറിച്ച് അറിയാമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടാണ് മുഹമ്മദ് അനൂപിന് പണം നല്‍കിയിതെന്നും ഈ തുക ലഹരി ഇടപാടിനായിട്ടാണ് നല്‍കിയതെന്ന് സ്വാഭാവികമായും കോടതി സംശയിക്കുന്നു എന്നതടക്കമുള്ള നീരിക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

ജഡ്‍ജി എച്ച് എ മോഹൻ എന്തുകൊണ്ട് ബിനീഷിനെ കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നതിന് ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ..

1. യാതൊരു രേഖയുമില്ലാതെ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന് നാൽപ്പത് ലക്ഷത്തോളം രൂപ നൽകി.
2. മുഹമ്മദ് അനൂപ് വലിയ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാൻ ഒരു ശ്രമവും നടത്തിയില്ല.
3. ബിനീഷും മുഹമ്മദ് അനൂപും ഒരു വനിതാ സുഹൃത്തിനും മറ്റ് രണ്ട് പേർക്കുമൊപ്പം പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ട്.
4. റോയൽസ്യൂട്ട് അപ്പാർട്ട്മെന്‍റിൽ വച്ച് ബിനീഷ് മുഹമ്മദ് അനൂപിനൊപ്പം കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടതായി മറ്റൊരു സാക്ഷിയും മൊഴി നൽകി.
5. മുഹമ്മദ് അനൂപിനൊപ്പം ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ച ബിനീഷിന് അയാളുടെ ബിസിനസ്സിനെക്കുറിച്ചും ദുശ്ശീലങ്ങളെക്കുറിച്ചും അറിവുണ്ടാകാതിരിക്കാൻ വഴിയില്ല.
6. അതിനാൽ എല്ലാമറിഞ്ഞുകൊണ്ട് തന്നെയാണ് ബിനീഷ് ഒന്നാം പ്രതി മുഹമ്മദ് അനൂപിന് പണം നൽകിയതെന്നും, ലഹരി ഇടപാടിനായിത്തന്നെയാണ് പണം നൽകിയതെന്നും സ്വാഭാവികമായും കോടതി സംശയിക്കുന്നു.
7. അതല്ലെങ്കിൽ കൊടുത്ത പണത്തിന് എന്തെങ്കിലും രേഖയുണ്ടായേനെ.
8. ആദായനികുതി വകുപ്പിന് റിട്ടേൺ നൽകിയതിൽ ഈ തുക കാണിച്ചിട്ടില്ലെന്നത് ബിനീഷിന്‍റെ നിരപരാധിത്വം തെളിയിക്കുന്നതല്ല.
9. ലഹരിയിടപാടിൽ മുഹമ്മദ് അനൂപിനൊപ്പം ബിനീഷിന് എന്താണ് പങ്ക് എന്നതിൽ കോടതിക്ക് പ്രഥമദൃഷ്ട്യാ തന്നെ സംശയങ്ങളുണ്ട്.
10. ലഹരിക്കടത്തിൽ പ്രതിയല്ല എന്നതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്നും ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാകില്ല.
11. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ നാലാം വകുപ്പ് അനുസരിച്ച് ബിനീഷ് നൽകിയ മൊഴികൾ പ്രകാരം തന്നെ കേസ് നിലനിൽക്കും.മേൽപ്പറഞ്ഞ കാരണങ്ങളാൽ ബിനീഷ് നൽകിയ ഹർജി തള്ളുന്നുവെന്ന് കോടതി വ്യക്തമാക്കി.

Top