പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: ഞാൻ കോടീശ്വരനുമല്ല, എനിക്ക് റേഞ്ച് റോവർ കാറുമില്ല. പറയുന്നത് എന്നും വിവാദങ്ങളിലും സൈബർ ആക്രമണങ്ങളിലും നിറഞ്ഞു നിൽക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്ന കാരണത്താലാണ് താൻ സമൂഹമാധ്യമങ്ങളിൽ നിരന്തരം അക്രമിക്കപെടുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പാർട്ടി വിരുദ്ധരുടെ നിരന്തര ആക്രമണമുണ് എന്നിക്കു നേരെയുണ്ടാകുന്നത് കോടിയേരി ബാലകൃഷണന്റെ മകൻ ബിനീഷ് കോടിയേരി പറഞ്ഞു. എനിക്ക് റേഞ്ച് റോവർ എന്ന ആഡംബർ കാറോ ഹാർഡ്ലി ഡേവിഡ്‌സൺ ബൈക്കോ ഇല്ല.സ്വന്തമായിള്ളത് ഏകദേശം അഞ്ച് വർഷത്തോളം പഴക്കമുള്ള KL-01-BK-55 രജിസ്‌ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറാണ്.സമൂഹമാധ്യമങ്ങളിൽ ചിലർ റേഞ്ച് റോവർ കാറുണ്ട് എന്ന് പറയുന്നത് എനിക്ക് അറിവുള്ള കാര്യമല്ല.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഉന്നത നേതാവിന്റെ മകൻ എന്ന നിലയിൽ ഉള്ള അക്രമണമായേ ഇതിനെ കാണുന്നുള്ളു.
2000 ന്റെ അവസാന കാലം മുതൽ എസ്.എഫ്.ഐ യുടെ സജീവ പ്രവർത്തകനായിരുന്നു.അന്ന് മുതൽ ലോ കോളേജ് പഠനം കഴിയുന്ന കാലഘട്ടം വരെ സജീവമായി വിദ്യാർത്ഥി സംഘടനാ പ്രവർത്തന രംഗത്തുണ്ടായിരുന്നു.യൂണിവേഴ്‌സിറ്റി കോളേജ്,ആർട്ട്‌സ് കോളേജ്,സംസ്‌കൃത കോളേജ്,മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ എസ്.എഫ്.ഐ സംഘടനാ ചുമതലകളും ഈ കാലയളവിൽ വഹിച്ചിരുന്നു.വിവിധ സമരപരിപാടികളിൽ പങ്കെടുത്തതിന്റെ പേരിൽ 144 കേസുകളിൽ പ്രതിയായിരുന്നു.ഇതിൽ തന്നെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്തുള്ള കേസുകളായിരുന്നു 35 എണ്ണവും.പല സമയങ്ങളിലായി 102 ദിവസങ്ങൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.2006 ൽ പാർട്ടി അംഗമായി.പിന്നീട് ജോലിസംബന്ധമായി വിദേശത്ത് പോയപ്പോൾ പാർട്ടി അംഗത്വം നഷ്ടപെടുകയും 2012 ൽ തിരിച്ചെത്തി അനുഭാവി ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്യുകയും 2015 ൽ വീണ്ടും പാർട്ടി അംഗമാവുകയും ചെയ്തു.സംഘടനാ പ്രവർത്തന കാലങ്ങളിൽ ഒന്നും കോടിയേരി ബാലകൃഷ്ണന്റെ മകൻ എന്ന നിലയിൽ പരിഗണനകൾ ആഗ്രഹിക്കുകയോ ലഭിക്കുകയോ ചെയ്തിട്ടുമില്ല.അതിന്റെ പേരിൽ ഒരു കേസിൽ നിന്ന് ഒഴിവാക്കപെട്ടിട്ടുമില്ല.<br />
വിദ്യാർത്ഥി സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ എസ്.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്നു.നിലവിലും പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്.
ഒരു മകൻ എന്ന നിലയിൽ രാഷ്ട്രീയപ്രവർത്തനത്തിൽ എല്ലാ സ്വാതന്ത്ര്യങ്ങളും അനുവദിക്കപെട്ടിരുന്നു.ആ വിശ്വാസം തെറ്റിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തികളും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല.എന്നിട്ടും ഒരു കാലത്ത് മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടലുകൾക്കിരയായി.സംസ്ഥാനത്ത് എവിടെ എന്ത് നടന്നാലും അതിന്റെ പിറകിൽ ഞാനുമുണ്ട് എന്ന തരത്തിലായിരുന്നു ഒരു കാലത്തെ പ്രചരണങ്ങൾ.അങ്ങനെ ഉയർത്തികാണിക്കപെട്ട ഒരു കേസിലും ഞാൻ പ്രതിയായിട്ടില്ല.അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആരോപണം ഉന്നയിക്കുന്നവർക്ക് തെളിയിക്കേണ്ട ബാധ്യതയുമുണ്ട്.അന്നും ഇന്നും ഈ കാര്യത്തിൽ,അടിസ്ഥാനരഹിതമായ വാർത്തകൾ പടച്ച് വിടുന്നവരോട് അത് തെളിയിക്കാനും വെല്ലുവിളിക്കുന്നു.
സ്വന്തമായി നിലപാടുകളും വ്യക്തിത്വവും സ്വകാര്യതയും അവകാശപെടാൻ എനിക്കും അർഹതയുണ്ട്.സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ മകനായെന്ന കാരണത്താൽ അത് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.ഒരു കാലത്ത് നിരന്തരമായ മീഡിയ ടോർച്ചറിംഗിനു വിധേയനായിരുന്നു.അന്ന് നവമാധ്യമങ്ങൾ അത്ര സജീവമായിരുന്നില്ലെങ്കിലും കടുത്ത മീഡിയ സ്‌ക്രീനിംഗിനു വിധേയനായിട്ടുള്ളവനാണ് ഞാൻ.പക്ഷേ ആരോപണങ്ങൾ എന്നതിനപ്പുറം ഇതൊന്നും ഒരിക്കലും യാഥർത്ഥ്യങ്ങളുമായി ബന്ധമുള്ള കാര്യങ്ങളുമായിരുന്നില്ല.അന്നൊക്കെ ഒരുപാട് ഓടിയ റീലുകളാണ് ഇന്ന് ഓരോരുത്തവർ നവമാധ്യമങ്ങളിൽ ഇട്ട് ആഘോഷിക്കുന്നത്.അതിനെ അതിന്റെ വഴിക്ക് വിടുക എന്നതാണ് എന്റെ നിലപാട്.
എനിക്ക് ആഡംബര കാറോ ബൈക്കോ ഇല്ല.ഒരു സുഹൃത്ത് വാങ്ങിയ ബൈക്കിൽ കയറി ഇരുന്ന് എടുത്ത ഫോട്ടോ ആണ് വ്യാപകമായി പ്രചരിപ്പിക്കപെട്ടത്.വിദേശത്ത് ആർ.പി ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു.അത് ചർച്ചയായപ്പോൾ അവിടെ നിന്ന് ജോലി രാജി വച്ച് തിരികെ പോരുവാൻ ആവശ്യപെട്ടത് പിതാവാണ്.ഒരു കെയർ ഓഫിലും അല്ല അവിടെ ജോലിയിൽ പ്രവേശിച്ചത്.ഇതാണ് ഈ ആരോപണത്തിന് പിന്നിലെ യാഥാർത്ഥ്യം.കോടിയേരി ബാലകൃഷണന്റെ മകൻ എന്ന നിലയിൽ ഒരിക്കലും സിനിമാ രംഗത്ത് അവസരങ്ങൾ ലഭിച്ചിട്ടില്ല.ഇപ്പോളും പല സിനിമകളിലും ചാൻസ് കിട്ടിയാൽ അഭിനയിക്കാറുണ്ട്.അതും ഒരു പ്രൊഫഷനായേ കണക്കാക്കിയിട്ടുള്ളു.31 വർഷത്തെ ജീവിതത്തിനിടയിൽ ഇത്തരം അനേകം ആരോപണങ്ങൾക്ക് വിധേയനായപ്പോളും തകർന്നിട്ടില്ല,കാരണം എന്റെ കുടുംബത്തിന് എന്നിൽ അത്ര വിശ്വാസമുണ്ട്.അത് തെറ്റിക്കുന്ന ഒരു പ്രവർത്തിക്കും ഞാൻ പോകില്ല എന്ന് എന്നേ നേരിട്ട് അറിയുന്നവർക്കും നന്നായി അറിയാം.
ശംഖ് മുഖം ബീച്ചിനടുത്ത് പഴയ കോഫി ഹൗസ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഏറ്റെടുത്ത് ഓൾഡ് കോഫി ഹൗസ് എന്ന പേരിൽ ഒരു റസ്റ്റോറന്റ് ആരംഭിച്ചിട്ടുണ്ട്.നിലവിൽ അതാണ് പ്രധാന വരുമാനമാർഗ്ഗം.നവമാധ്യമങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി ഉയർന്ന് വന്ന് കൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ ഒക്കെ സത്യാവസ്ഥ ഇതാണ്.ഒരോ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകന്റെയും യാത്ര എന്നും കല്ലും മുള്ളും നിറഞ്ഞ പാതയിൽകൂടിയാണെന്നുള്ളത് ഉത്തമ ബോധ്യമുണ്ട്.ഇത്രയും കാര്യങ്ങൾ വിശദമാക്കുന്നതിന്റെ കാരണം സൈബർ സ്‌പേസിൽ ഇത്തരം വ്യാജ ആരോപണങ്ങൾ കാണുമ്പോൾ പ്രതിരോധത്തിലാവുന്ന സഖാക്കാൾക്ക് നിജസ്ഥിതി വ്യക്തമാകാൻ വേണ്ടിയാണെന്നും ബിനീഷ് കോടിയേരി


