ഇഡി പറഞ്ഞ പേരുകൾ പറഞ്ഞിരുന്നെങ്കിൽ 10 ദിവസം കൊണ്ട് പുറത്തിറങ്ങാമായിരുന്നു; പക്ഷേ ഞാൻ തയാറായില്ല. അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി ബിനീഷ് കോടിയേരി

ബാഗ്ലൂർ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം ബിനീഷ് കോടിയേരി പുറത്തിറങ്ങി. അവർ പറഞ്ഞ പല കാര്യങ്ങളും താൻ പറഞ്ഞിരുന്നെങ്കിൽ പത്ത് ദിവസം കൊണ്ട് തനിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാമായിരുന്നു. എന്നാൽ അതിന് വഴങ്ങാതിരുന്നതുകൊണ്ടാണ് ഇത്രനാൾ ജയിലിൽ കഴിയേണ്ടി വന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ജയിൽ മോചിതനായതിന് പിന്നാലെയുള്ള ആദ്യ പ്രതികരണമായിരുന്നു ബിനീഷിൻ്റേത് .

കേസില്‍ ഒരു വര്‍ഷവും രണ്ട് ദിവസവും നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങുന്നത്. അഞ്ചുമണിയോടെ തന്നെ കര്‍ണാടക സെഷന്‍സ് കോടതിയിലെ 34-ാം കോടതിയില്‍ നിന്നുള്ള പ്രത്യേക ദൂതന്‍ ബിനീഷ് കോടിയേരിയുടെ റിലീസിംഗ് ഓര്‍ഡറുമായി പരപ്പന അഗ്രഹാര ജയിലിലെത്തിയിരുന്നു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് ബിനീഷിന്റെ മോചനം. സഹോദരന്‍ ബിനോയി കോടിയേരി ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ ബംഗളുരുവില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബര്‍ 28ന് തന്നെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന് ജയിലില്‍ തുടരേണ്ടി വന്നിരുന്നു. രണ്ട് ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തിനായി ആദ്യം കണ്ടെത്തിയ രണ്ട് ജാമ്യക്കാര്‍ അവസാനനിമിഷം പിന്‍മാറിയതോടെയാണ് ഇന്നലെ ബിനീഷിന്റെ മോചനം തടസപ്പെട്ടത്. ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടക സ്വദേശികളായ ജാമ്യക്കാര്‍ പിന്മാറാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് മറ്റ് രണ്ട് ജാമ്യക്കാരെ കണ്ടെത്തിയെങ്കിലും ഇന്നത്തെ കോടതി നടപടികള്‍ പൂര്‍ത്തിയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എട്ടു മാസം നീണ്ടു നിന്ന വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. നേരത്തെ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം തേടി ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകരുടെ വാദം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ് ബിനീഷിനായി ഹാജരായത്. 2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ നടി ഡി.അനിഖ എന്നിവരെ 2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ നടി ഡി.അനിഖ എന്നിവരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ചോദ്യം ചെയ്യലില്‍ ബിനീഷിന്റെ ഇവര്‍ പറഞ്ഞതോടെയാണ് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. 2020 നവംബര്‍ 11 ന് രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിച്ചായിരുന്നു ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരുവര്‍ഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു. സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കുടുക്കിയതെന്നും ബിനീഷ് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തന്റെ അക്കൗണ്ടിലെത്തിയത് ശരിയായ രീതികളിലൂടെയുള്ള കച്ചവടത്തിലെ ലാഭം മാത്രമാണ്. ഈ ഇടപാടുകളില്‍ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണ് അന്വേഷണ ഏജന്‍സിക്ക് അത് ബോധ്യം വരാത്തതെന്നും ബിനീഷ് പറഞ്ഞു. ലഹരി കടത്ത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും, കെട്ടിച്ചമച്ച കഥകളാണ് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതെന്നുമാ

Top