ജൈവ പച്ചക്കറി തരംഗമാകുന്നു; സിപി‌എമ്മിനു പിന്നാലെ കോണ്‍ഗ്രസും ജൈവകൃഷിക്ക്

ആലപ്പുഴ: ഓണക്കാലത്ത്‌ ജൈവ പച്ചക്കറി വിപണിയിലെത്തിച്ച് കേരളത്തിന്റെ മനസു പിടിച്ചെടുത്ത് സിപി‌എമ്മിനു പിന്നാലെ കോണ്‍ഗ്രസും. ജൈവപച്ചക്കറിയിലൂടെ സിപിഎം ഉയര്‍ത്തിയ ആശയം ഓണക്കാലത്ത്‌ വന്‍ വിജയമായതാണ്‌ ഇതര പാര്‍ട്ടികള്‍ക്കും ക്ലബ്ബുകള്‍ക്കും ഈ ചിന്ത ഉദിച്ചു തുടങ്ങിയിട്ടുള്ളത്‌.

ഓണത്തിന്‌ പാര്‍ട്ടി നേതൃത്വത്തില്‍ വിവിധ ഇടങ്ങളിലായി കര്‍ഷകര്‍ 500 ഏക്കറില്‍ നടത്തിയ കൃഷി 12 കോടിയുടെ വരുമാനമാണ്‌ ഉണ്ടാക്കിയത്‌. 880 സ്‌റ്റാളുകളിലൂടെ 15000 ടണ്‍ പച്ചക്കറി വില്‌പന നടത്താനായെന്നാണ്‌ കണക്ക്‌. ഇതൊടെയാണ് പരിസ്‌ഥിതി ലക്ഷ്യമാക്കി നീങ്ങാന്‍ കോണ്‍ഗ്രസും മുന്നിട്ടിറങ്ങുന്നത്. അതിനിടെ ഓണം വിപണി നല്‌കിയ ആവേശത്തില്‍ മലയാളിയുടെ മറ്റൊരു ആഘോഷമായ വിഷുവിന്‌ കൂടുതല്‍ പച്ചക്കറി കൃഷി നടത്താന്‍ തയ്യാറെടുക്കുകയാണ്‌ സിപിഎം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട്ട്‌ പ്ലീനത്തിലാണ്‌ ജൈവ പച്ചക്കറി കൃഷി, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ആശയങ്ങള്‍ തീരുമാനിക്കപ്പെട്ടത്‌. വ്യത്യസ്‌തമായ പ്രവര്‍ത്തന ശൈലിയിലൂടെ സാധാരണക്കാരെ പാര്‍ട്ടിയിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുക ആയിരുന്നു ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിട്ടത്‌. പച്ചക്കറി വിളയിപ്പിച്ചതിലൂടെ ആദ്യലക്ഷ്യം വിജയിപ്പിക്കാനും കഴിഞ്ഞു…
ജനകീയ ജൈവ പച്ചക്കറികൃഷിയുടെ വ്യാപനംവഴി സംസ്ഥാനത്ത് പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത വരുത്താന്‍ മുഴുവന്‍ ശ്രമങ്ങളും നടത്തുമെന്ന് തൃശൂരില്‍ ചേര്‍ന്ന ജൈവ പച്ചക്കറികൃഷി സംസ്ഥാന ശില്‍പ്പശാല തീരുമാനിച്ചു. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ വിഷുവിനും ഓണത്തിനുമായി നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ സമ്പൂര്‍ണ വിജയത്തെത്തുടര്‍ന്നാണ് കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനമായത്. നിലവില്‍ വന്നിട്ടുള്ള കുറവുകള്‍ പരിഹരിക്കും. ഇതിനായി മുഴുവന്‍ പ്രദേശങ്ങളിലും ഈ സംവിധാനം നടപ്പാക്കും. ജൈവ പച്ചക്കറി കൃഷിക്കാര്‍ക്ക് ഉയര്‍ന്നവിലയും ഉപഭോക്താക്കള്‍ക്ക് വിഷരഹിത പച്ചക്കറിയും എന്നതാണ് ലക്ഷ്യം. ഉത്സവനാളുകളില്‍ മാത്രമല്ല. വര്‍ഷം മുഴുവന്‍ ജൈവ പച്ചക്കറി ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ക്ക് ശില്‍പ്പശാല രൂപം കൊടുത്തു. വില്‍പ്പന ശൃംഖല കൂടുതല്‍ ശക്തമാക്കും. മികച്ച വിത്തും ജൈവവളവും ഉല്‍പ്പാദകര്‍ക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കും. ഉത്സവകാലത്ത് കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ ഒരുക്കും. ജൈവ കീടനാശിനിയും ജൈവവളങ്ങളും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള ബയോ ഫാര്‍മസികള്‍ക്ക് രൂപം നല്‍കും. കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ അഗ്രോ ക്ലിനിക്കുകളും ആരംഭിക്കും. തുടര്‍പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ ജില്ലാതല സാങ്കേതിക സമിതികളുടെ യോഗങ്ങള്‍ ചേരാനും തീരുമാനിച്ചു. ക്രിയാത്മക നിര്‍ദേശങ്ങളും മറ്റും സംസ്ഥാന സാങ്കേതിക സമിതി പരിശോധിച്ച് കൃഷിക്ക് ഗുണകരമായ മുഴുവന്‍ മാറ്റങ്ങളും വരുത്തുമെന്നും ശില്‍പ്പശാല ചൂണ്ടിക്കാട്ടി.bio vegitable dih

വരുന്ന ക്രിസ്തുമസിനും വിഷുവിനും ഓണം വിപണിയില്‍ ഉണ്ടായ പാളിച്ചകള്‍ പരിഹരിച്ച് ജൈവപച്ചക്കറി കൃഷിയുമായി ശക്തമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ് സിപിഐഎം.
പലയിടങ്ങളിലും നഷ്ടം സഹിക്കേണ്ടി വന്നെങ്കിലും ജൈവ പച്ചക്കറി കൃഷി ജനങ്ങളില്‍ ഉയര്‍ത്തിയ വിശ്വാസ്യത വലുതായിരുന്നു. നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാതെ തന്നെ പച്ചക്കറികള്‍ പാര്‍ട്ടി വിറ്റഴിച്ചു. പക്ഷെ വൈകി ആരംഭിച്ച കൃഷിയില്‍ ഓണത്തിനും വിളവെടുപ്പിന് പാകമായത് ചുരുക്കം പച്ചക്കറികള്‍ മാത്രമായിരുന്നു. അതുമാത്രമല്ല നിലമൊരുക്കുന്ന കര്‍ഷകന് ആദ്യം നഷ്ടവും പിന്നീട് ഉളള കൃഷി ലാഭവുമായി മാറും. ഇനി ഇറക്കുന്ന കൃഷിയില്‍ പ്രവര്‍ത്തകര്‍ക്ക് ലാഭം ലഭിക്കും. അതുകൊണ്ട്് തന്നെ ഓണം വിപണിക്കായി തുറന്ന പ്രമുഖ കേന്ദ്രങ്ങളിലെ സ്റ്റാളുകള്‍ തുടരാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ജനങ്ങളില്‍ ഉയര്‍ത്തിയ സ്വീകാര്യത കൊണ്ട്് തന്നെ ഇതൊരു സ്ഥിരം സംവിധാനമായി മാറും.
ആലപ്പുഴ ജില്ലാകമ്മറ്റിയുടെ കീഴിലുളള 15 ഏരിയാ കമ്മിറ്റികളിലായി ഇരുപത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയുടെ പച്ചക്കറികളാണ് 55 സ്റ്റാളുകളിലായി വിറ്റഴിച്ചത്. ഇതില്‍ ഏറ്റവും അധികം തുകയ്ക്ക് പച്ചക്കറികള്‍ വിറ്റഴിച്ചത് കായകുളം ഏരിയാ കമ്മിറ്റിയാണ്. 6 ലക്ഷം രൂപയുടെ പച്ചക്കറികള്‍. ഏറ്റവും അധികം സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചത് മാന്നാര്‍ ആയിരുന്നെങ്കിലും 10000 രൂപയുടെ പച്ചക്കറികളെ വില്‍ക്കാനായുളളു. മൊത്തം 230.18 ഏക്കര്‍ സ്ഥലത്താണ് ജില്ലയില്‍ സിപിഐഎം കൃഷിയിറക്കിയത്.

Top