സഭാ വിശുദ്ധയില്‍ ബിലിവേഴ്‌സ് ചര്‍ച്ചിന് ഇനി പന്ത്രണ്ട് മെത്രാന്‍മാര്‍;സഭാധ്യക്ഷന്‍ കെ പി യോഹനാന്‍ മെത്രാപ്പോലീത്ത പന്ത്രണ്ട് ബിഷപ്പുമാരുടെ സ്ഥാനാരോഹണം നടത്തി

കോട്ടയം: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പുതിയ ഇടയന്‍മാര്‍ ചുമതലയേറ്റു. സഭയിലെ പന്ത്രണ്ട് മെത്രാന്‍മാരാണ് കഴിഞ്ഞ ദിവസം അഭിഷിക്തരായത്. തിരുവല്ലയ്ക്കു സമീപം കുറ്റപ്പുഴയിലുള്ള സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ ഡോ. കെ.പി.യോഹന്നാന്‍ മെത്രാപ്പോലീത്ത പുതിയ മെത്രാന്‍മാരുടെ സ്ഥാനാരോഹണം നടത്തി.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പുതിയ മെത്രാന്‍മാരുടെ അഭിഷേക ചടങ്ങുകള്‍ രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. മെത്രാന്‍മാരായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരും വിശ്വാസവും സഭയോടുള്ള വിധേയത്വവും ഏറ്റുപറഞ്ഞ് പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് സേവന സന്നദ്ധതയറിയിച്ച് സഭാവിശ്വാസികളായ രണ്ടുപേരുടെ കാലുകള്‍ കഴുകി. അതിനുശേഷം നടന്ന വിവിധ ചടങ്ങുകള്‍ക്കൊടുവില്‍ പുതിയ മെത്രാന്മാര്‍ക്ക് അധികാര ചിഹ്നങ്ങള്‍ കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് പന്ത്രണ്ട് മെത്രാന്‍മാരും മെത്രാപ്പൊലീത്തയും ഒരുമിച്ച് വിശ്വാസി സമൂഹത്തെ ആശീര്‍വദിച്ചു. പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം സഭാ ആസ്ഥാനത്തെ കണ്‍വെന്‍ഷന്‍ സെന്ററില്‍നടന്ന അനുമോദന സമ്മേളനത്തില്‍ വിവിധ സഭാധ്യക്ഷന്‍മാരും മത, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഭിന്നലിംഗക്കാരെയും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സഭയ്ക്കുണ്ടെന്ന് മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.bilivers-church-logo

പുതിയ മെത്രാന്‍മാരിലൂടെ ലോകം ക്രിസ്തുവിനെ കാണട്ടെയെന്ന് യാക്കോബായ സഭാധ്യക്ഷന്‍ ആശംസിച്ചു. വ്യത്യസ്തതയെ ഭിന്നതയാക്കിമാറ്റരുതെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഓര്‍മിപ്പിച്ചു.

റവ. ഫാ പ്രെയ്സണ്‍ ജോണ്‍ (Rev. Fr. Praison John), റഫ. ഫാദര്‍ റോയ് ഐസക് (Rev. Fr Roy Isaac), റഫ. ഫാ. അനൂപ് ജെന (Rev. Fr. Anup Jena), റവ. ഫാ. സാംകുട്ടി ഐസക് (Rev. Fr. Sam kutty Isaac), റവ. ഫാ. ജോജു മാത്യൂസ് (Rev. FrJoju Mathews), റവ. ഫാ. ഡാനിയല്‍ പുന്നൂസ് (Rev. Fr. Daniel Punnose), റവ. ഫാ ജഫ ഇ ഐമോള്‍ (Rev. FrJapha Imol), റവ. ഫാ. ജെബ സിങ് (Rev. FrJeba Singh), റവ. ഫാ. സാമുവേല്‍ തോമസ് നാംപൂഴിയില്‍ (Rev. Fr. Samuel Thomas Nampuzhiyil), റവ.ഫാദര്‍, സക്കറിയാ ജോസ്. റവ. ഫാ. സക്കറിയ ജോസ് (Rev. Fr. Sacharia Jose Puthenveetil), റവ. ഫാ. മാര്‍ട്ടിന്‍ കെ. എസപ്പന്‍ (Rev. Fr Martin.K. Esappan), റവ. ഫാദര്‍.ജേസു പ്രസാദ് (Rev. Fr Jesu Prasad) എന്നിവരാണ് അഭിഷിക്തരായ തിരുമേനിമാര്‍.12-bishops-bilvers-church

ലോകത്ത് 16 രാജ്യങ്ങളിലായി 325 ഭാഷ സംസാരിക്കുന്ന വിശ്വാസികളാണുള്ളത്. 15000 ഇടവകകളും 86 രൂപതകളുമാണ് സഭയ്ക്കുള്ളത്. വ്യത്യസ്ത മേഖലകളില്‍ സഭ സേവനം അനുഷ്ഠിക്കുന്നു. കുഷ്ഠരോഗികളട ക്കമുള്ളവരുടെ ഇടയില്‍ രോഗചികിത്സാ ശുശൂഷ നിര്‍വ്വഹിക്കുന്ന സഭ ഗര്‍ഭിണികളായ ഒരുലക്ഷം സ്ത്രീകള്‍ക്കും ഒരുലക്ഷം കുട്ടികള്‍ക്കും പ്രതിവര്‍ഷം വിറ്റാമിന്‍ ഗുളികകള്‍ നല്‍കിവരുന്നു. 85,000 കൂട്ടികള്‍ക്കാണ് സൗജന്യ വിദ്യാഭ്യാസം നല്‍കിവരുന്നത്. 17 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള വ്യത്യസ്തമായ ഉപകരണങ്ങള്‍ നല്‍കിക്കഴിഞ്ഞു. റിക്ഷാതൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ ആദിവാസികള്‍ അടക്കമുള്ളവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.

പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത പദ്ധതിയില്‍ പങ്കെടുത്ത് രാജ്യപുനരുദ്ധാരണപ്രവര്‍ത്തനങ്ങളിളും സഭ പങ്കാളിയാകുന്നു. 28,000 ടോയ്ക്ക്‌ലറ്റുകളാണ് നല്‍കിയിട്ടുള്ളത്. 25,000 ലധികം കുഴല്‍കിണറുകളും 50,000 ത്തോളം ബയോസാന്റ് വാട്ടര്‍ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. 35,000 സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കിവരുന്നു. 500 അനാഥക്കുട്ടികളെ പുനരധിവസിപ്പിക്കുന്നു. 16 ലക്ഷം പേര്‍ക്ക് ബ്ലാങ്കറ്റുകളും മലേറിയ പടരുന്ന ഇടങ്ങളില്‍ 13 ലക്ഷം കൊതുകുവലകളും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 2500 പേര്‍ക്ക് ഇതിനകം വീട് നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

ജീവകാരുണ്യ സാമൂഹ്യക്ഷേമ ശുചീകരണ ആരോഗ്യ പരിപാലനരംഗത്ത് നിറഞ്ഞ സാന്നിധ്യമായി മാറാന്‍ കഴിഞ്ഞു എന്നത് അഭിമാനപൂര്‍വ്വമാണ് സ്മരിക്കുന്നത്. ഈ കൃമാനുഗതമായ സഭയുടെ സുവിശേഷ ദൗത്യത്തിന് ശക്തി പകരുന്നതിനും നേതൃത്വം നല്‍കുന്നതിനുമാണ് പുതിയ എപ്പിസ്‌കോപ്പമാരെക്കൂടി തിരഞ്ഞെടുത്തിട്ടുള്ളത്. സഭയുടെ സുവിശേഷ ജനകീയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ ഇതിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നു.

 

Top