‘യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ?’;ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍…

പാലാ: ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍. യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോയെന്ന് മാത്യു അറയ്ക്കല്‍ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യമറിയാതെ വിധിക്കരുതെന്നും ബിഷപ്പ് മാത്യു അറയ്ക്കല്‍ പറഞ്ഞു. അതേസമയം ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് സിബിസിഐ കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണ്. വിഷയം സങ്കീര്‍ണവും ഗൗരവതരവുമായതിനാല്‍ പരിശോധിച്ച് വരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പ്രതികരിക്കാത്തത്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും സിബിസിഐ കൂട്ടിച്ചേര്‍ത്തു.

Top