ശബരിമല: സുപ്രീം കോടതി വിധി മറികടക്കാന്‍ കഴിയില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി; ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് തടസം

ശബരിമല വിഷയത്തിലെ ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്ത്. സുപ്രീം കോടതിയുടെ നടപടികള്‍ മറികടക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരേ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ നിലവില്‍ തടസമുണ്ടെന്ന് രാംമാധവ് പറഞ്ഞു.

ലോക്‌സഭയില്‍ അവതരിപ്പിച്ച ശബരിമല വിഷയത്തിലെ സ്വകാര്യ ബില്ലില്‍ തല്‍ക്കാലം നിലപാടെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശബരിമല വിഷയത്തിലെ സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. എന്‍ കെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. ശബരിമലയില്‍ സുപ്രീം കോടതി വിധിക്കു മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭയില്‍ ബിജെപി എംപി മീനാക്ഷി ലേഖി ഉന്നയിച്ചിരുന്നു. ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യുവതീപ്രവേശം തടയാന്‍ ശബരിമലയില്‍ നിയമനിര്‍മാണം വേണമെന്ന് മിനാക്ഷി ലേഖി അഭിപ്രായപ്പെട്ടത്. ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ വേണമെന്നും ലേഖി പറഞ്ഞു. ‘ജയ് അയ്യപ്പ’ വിളിക്കിടെയാണ് ലേഖി പ്രസംഗം അവസാനിപ്പിച്ചത്.

ഇത്തരത്തിലുള്ള ബില്ലുകള്‍ പൂര്‍ണതയുള്ള ബില്ലല്ലെന്നും മാധ്യമശ്രദ്ധയ്ക്കു വേണ്ടിയാണ് ബില്‍ അവതരിപ്പിക്കുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും സുപ്രീംകോടതിയില്‍ കേസുണ്ടെന്നും ഉള്ള അഭിപ്രായം മുഖംരക്ഷിക്കലിനു വേണ്ടിയാണ്.

ഒരു ഭാഗത്ത് തന്റെ നിലപാടിനോടു യോജിക്കുകയും യുഡിഎഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള മനസു കാട്ടാതിരിക്കുന്നതും ശരിയല്ല. ബില്ലിനെ രാഷ്ട്രീയമായി നേരിടാനാണു ബിജെപി ശ്രമിക്കുന്നത്. നിയമമന്ത്രാലയം ഉള്‍പ്പെടെ അംഗീകരിച്ച ബില്‍ അപൂര്‍ണമാണെന്നു പറയുന്നത് സാങ്കേതികമായി തടസവാദം ഉന്നയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമം. ബിജെപി ആശയക്കുഴപ്പത്തിലാണ്. വിശ്വാസ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന അവര്‍ ക്രിയാത്മകമായി അധികാരം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Top