കൊച്ചി: ശബരിമല വിഷയത്തില്‍ ബിജെപിയ്ക്കുണ്ടായ മൈലേജ് മുതലാക്കാന്‍ പറ്റുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരമുള്‍പ്പെടെ നാലു സിറ്റുകള്‍ ഇത്തവണ വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റേയും പ്രതീക്ഷ. അത് കൊണ്ട് തന്നെ കൃത്യമായ പ്രവര്‍ത്തനങ്ങളും കണക്കൂകൂട്ടലുകളുമായാണ് നേതൃത്വം മുന്നേറുന്നത്.
ഇത്രയും അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം ഇനി കേരളത്തില്‍ അടുത്തെങ്ങും ഉണ്ടാകാനിടയില്ല അത് കൊണ്ട് തന്നെ അലംഭാവം കാണിച്ചാല്‍ വെച്ചുപൊറുപ്പിക്കില്ല എന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്. പാലക്കാട് എത്തുന്ന അമിത് ഷാ ഇക്കാര്യത്തില്‍ കടുത്ത മുന്നറിയിപ്പുകള്‍ നല്‍കിയേക്കും. കേരളത്തിലെ ഗ്രൂ്പ്പിസം പരിധിവിടുന്നുവെന്ന് തന്നെയാണ് കേന്ദ്ര ജനറല്‍ സെക്രട്ടറി മുരളീധര റാവു നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നഷ്ടപ്പെടാന്‍ ഇടയുള്ള സീറ്റുകളുടെ കുറവുകള്‍ കേരളം ഉള്‍പ്പടയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നികത്തുക എന്നതാണ് ബിജെപി പദ്ധതി. അത് കൊണ്ട് തന്നെ കേരളത്തില്‍ താമര വിരിയുക എന്നത് നിര്‍ബദ്ധ ബുദ്ധീയോടെയാണ് കേന്ദ്ര നേതാക്കള്‍ കാണുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പിന്നാലെയാണ് അമിത് ഷായും സംസ്ഥാനത്ത് എത്തുന്നത്. പാലക്കാട് എത്തുന്ന അമിത് ഷാ 20 ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലക്കാരുമായും കൂടിക്കാഴ്ച്ച നടത്തും. പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും. തിരുവനന്തപുരം കഴിഞ്ഞാല്‍ തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാടും മലമ്പുഴയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നടത്തിയ മുന്നേറ്റം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിലും തിരഞ്ഞടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ചചെയുമെങ്കിലും സ്ഥാനാര്‍ത്ഥിപട്ടിക ചര്‍ച്ചയ്ക്ക് വിധേയമാക്കില്ല.