നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ബീഹാറിൽ ബിജെപി സഖ്യം കനത്ത തോൽവി ഏറ്റുവാങ്ങുമെന്ന് സൂചന. ജെഡിയു ബിജെപി സഖ്യത്തെ പുറത്താക്കാൻ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആഹ്വാനം ചെയ്തുകഴിഞ്ഞു. ഹഠാവോ നിതീഷ് എന്ന ട്വീറ്റ് ട്രൻഡിംഗായി. അതേസമയം ബീഹാറിൽ ദലിത് മുസ്ലീം ഐക്യവും ശക്തിപ്പെടുന്നു എന്നാണ് സൂചന. അതേസമയം നിതീഷ് കുമാറിനെ നേരിടാന്‍ ലാലു പ്രസാദ് യാദവ് നേരിട്ടെത്തുമെന്നാണ് വിവരം. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീഴും. ഏറ്റവും വലിയ പ്രശ്‌നം വിഭാഗീയതാണ്. ഗിരിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗം നിതീഷ് കുമാറിനെ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനം സുശീല്‍ മോദിക്ക് നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ സുശീല്‍ മോദി നിതീഷിനെ പിന്തുണയ്ക്കുന്നുണ്ട്.