നിങ്ങളെനിക്ക് വോട്ട് ചെയ്തില്ലല്ലോ?; വെള്ളം ചോദിച്ച സ്ത്രീകളോട് ബിജെപി മന്ത്രി…

നിങ്ങളെനിക്ക് വോട്ട് ചെയ്തില്ലല്ലോ? ഗ്രാമത്തിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട സ്ത്രീകളോട് ഗുജറാത്തിലെ മന്ത്രി ചോദിച്ച ചോദ്യമാണിത്. ഗ്രാമത്തിൽ കുടിവെള്ള ക്ഷാമമുണ്ടെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട സ്ത്രീകളോടാണ് ഗുജറാത്തിലെ ജലവിഭവ വകുപ്പ് മന്ത്രി കുൻവാർജി ബവാലിയയുടെ ചോദ്യം. വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീകളോട് ഇത്തരത്തിൽ ചോദ്യം ചോദിക്കാൻ സ്ഥലത്തെ പ്രതിപക്ഷ നേതാക്കൾ പറഞ്ഞേൽപ്പിക്കുകയായിരുന്നു എന്നാണ് മന്ത്രിയുടെ വാദം.

ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കനെസാര ഗ്രാമത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. കോൺഗ്രസിൽനിന്നും രാജിവെച്ച് ബിജെപിയിൽ എത്തിയ ആളാണ് ബവാലിയ. ഗ്രാമത്തിലെ പകുതി വീടുകളിൽ മാത്രമാണ് വെള്ളം ലഭിക്കുന്നതെന്നായിരുന്നു സ്ത്രീകളുടെ പരാതി. 55 ശതമാനംപേരല്ലേ തനിക്ക് വോട്ട് ചെയ്തുള്ളൂ എന്നായി മന്ത്രിയുടെ മറുചോദ്യം. നിങ്ങൾ എന്തുകൊണ്ടാണ് തനിക്ക് വോട്ട് ചെയ്യാതിരുന്നതെന്നും മന്ത്രി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് വേണമെങ്കിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഗ്രാമത്തിൽ വെള്ളമെത്തിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രശ്നം മന്ത്രാലയത്തിന്റെ വിഷയമല്ലെന്നും ഗ്രാമപഞ്ചായത്താണ് ഇതുസംബന്ധിച്ച് പരാതി നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.

Top