മുംബൈ: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്ത്. സാധനങ്ങള്‍ക്കും മദ്യത്തിനും സ്ത്രീകളുടെ പേര് നല്‍കിയാല്‍ ആവശ്യക്കാര്‍ കൂടുന്നത് കാണാമെന്നായിരുന്നു മഹാരാഷ്ട്രയിലെ ജലസേചന വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്റെ പ്രസ്താവന.
മഹാരാഷ്ട്രയിലെ ഒരു പഞ്ചസാര ഫാക്ടറിയിലെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
മദ്യത്തിന്റേയോ മറ്റേതെങ്കിലും ഉല്പന്നങ്ങളുടേയോ വില്‍പനയും ആവശ്യവും കൂടണമെന്നുണ്ടോ. എങ്കില്‍ നിങ്ങള്‍ അവയ്ക്ക് സ്ത്രീകളുടെ പേര് നല്‍കൂ.: മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെതിരെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങണമെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. രാത്രിയില്‍ നാല് കുപ്പി മഹാരാജ മദ്യം മന്ത്രി കഴിക്കുന്നത് കൊണ്ടാവും അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയതെന്നും മാലിക്ക് പറഞ്ഞു.
എന്നാല്‍ സംഭവം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞ് തടിയൂരിയതായാണ് റിപ്പോര്‍ട്ട്.