മധ്യപ്രദേശില്‍ വീണ്ടും ബിജെപിക്ക് നില തെറ്റുന്നു; നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്

ഡല്‍ഹി: മധ്യപ്രദേശില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപിയുടെ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചേരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആശങ്കയിലായ ബിജെപി എം.എല്‍.എമാരെ പഴയപാളയത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ പഴയ കോണ്‍ഗ്രസുകാരായ എം.എല്‍.എമാരെ തിരിച്ച് എത്തിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. വിജയ രാഗോഗഢ് എംഎല്‍എ സഞ്ജയ് പഥക്, ശിവനി എംഎല്‍എ മുന്‍മുന്‍ റായ്, സിയോണി എംഎല്‍എ സ്വദേശ് റായ്, മനാസ എംഎല്‍എ അനിരുദ്ധ മാരൂ എന്നിവരുടെ കാര്യത്തിലാണ് ബിജെപിക്ക് ആശങ്കയുള്ളത്. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളും ബി.ജെ.പിയ്ക്ക് 109 അംഗങ്ങളുമാണ് ഉള്ളത്. നാല് വിമതന്മാരും രണ്ട് ബിഎസ്പി അംഗങ്ങളും ഒര് എസ്പി അംഗവും കോണ്‍ഗ്രസിനെ പിന്തുണച്ചതോടെ അവര്‍ക്ക് 121 പേരുടെ പിന്തുണയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ നീക്കങ്ങളിലും തന്ത്രങ്ങള്‍ മെനയുന്നതിലും കമല്‍നാഥിനെ അഗ്രഗണ്യനായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അംഗ സംഖ്യ തികയ്ക്കാനുള്ള നീക്കങ്ങള്‍ കമല്‍നാഥിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ട്.’വേണമെങ്കില്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുഭാഗം ചാടിക്കാനുള്ള ശ്രമങ്ങള്‍ നടത്താം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വീക്ഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കര്‍ണാടക അനുഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഒരു ബി.ജെ.പി നേതാവ് പത്രത്തോട് പ്രതികരിച്ചു.

Top