കൊച്ചി:കേരളത്തിലെ ബിജെപിയിൽ കൃഷ്ണദാസ് പക്ഷം പിടിമുറുക്കി . പുനഃസംഘടനയില്‍ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് നേട്ടം. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ കൃഷ്ണദാസ് പക്ഷത്തെ ജില്ലാ പ്രസിഡന്‍റുമാരെന്നാണ് സൂചന. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലാ പ്രസിഡന്‍റുമാർ മുരളീധരപക്ഷത്ത് നിന്നുള്ളവരാകും. തങ്ങളുടെ പക്ഷത്തുള്ളവരെ ജില്ലാ പ്രസിഡന്‍റുമാരാക്കാൻ ചേരിതിരിഞ്ഞായിരുന്നു മത്സരം. ഒടുവിൽ പട്ടിക തയ്യാറാകുമ്പോൾ മുരളീധര വിഭാഗത്തെ കൃഷണദാസ് പക്ഷം വെട്ടി.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
ഇതോടെ 11 ജില്ലാ പ്രസിഡന്‍റുമാർ പി.കെ കൃഷ്ണദാസിനെ പിന്തുണക്കുന്നവരാകും. തിരുവനന്തപുരത്ത് സംസ്ഥാന നേതാവായിരുന്ന വി.വി രാജേഷ് ജില്ലാപ്രസിഡന്‍റ് ആവാനാണ് ഏറെ സാധ്യത.
മുരളീധരപക്ഷത്തായിരുന്ന തൃശൂർ ജില്ലാ പ്രസിഡന്‍റ് സ്ഥാനം കൃഷ്ണദാസ് പക്ഷത്തേക്ക് മാറിയതായാണ് സൂചന. ഇവിടെ കെ.കെ അനീഷിനാണ് സാധ്യത കൽപ്പിക്കുന്നത്. പാലക്കാട് എൻ.കൃഷണദാസും, കാസർകോട്ട് കെ.ശ്രീകാന്തും, കോഴിക്കോട് വി.കെ സജീവനും സാധ്യതാ പട്ടികയിൽ മുന്നിലുണ്ട്. ആലപ്പുഴയിൽ എം.വി ഗോപകുമാറും, പത്തനംതിട്ടയിൽ അശോകൻ കുളനടയും കോട്ടയത്ത് എൻ.ഹരിയും ജില്ല അധ്യക്ഷ സ്ഥാനത്ത് എത്താനാണ് സാധ്യത.
ജില്ലാ പ്രസിഡന്‍റുമാരുടെ അന്തിമ പട്ടിക ഉടൻ പുറത്തിറക്കാനാണ് ശ്രമം. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തിനായും കടുത്ത മത്സരമാണ് ഗ്രൂപ്പുകൾക്കിടയിൽ നടക്കുന്നത്. കൃഷ്ണദാസ് വിഭാഗത്തിന് ജില്ലാപ്രസിഡന്‍റുമാരുടെ തെരെഞ്ഞെടുപ്പിൽ മേൽകൈ ലഭിച്ചാലും അത് സംസ്ഥാന പ്രസിഡന്‍റെനെ നിശ്ചയിക്കുന്നതിൽ പ്രതിഫലിക്കണമെന്നില്ല. കെ.സുരേന്ദ്രന്‍റെ മാത്രം പേരാണ് മുരളീധരപക്ഷം ഉയർത്തുന്നത്. എം.ടി രമേശ്, എ.എൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ട് വക്കുന്നത്. കുമ്മനം രാജശേഖരൻ , ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ദേശീയ നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. കുമ്മനത്തെ ദേശീയ ഭാരവാഹിയാക്കിയേക്കും എന്നും ശ്രുതിയുണ്ട്.