അമിത് ഷാ പ്രധാനമന്ത്രിയാകും!..ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു.

ന്യുഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അമിത് ഷാ ബിജെപിഅധ്യക്ഷസ്ഥാനം ഒഴിയും .കേന്ദ്രമന്ത്രിസഭയിൽ എത്തി 2024 ൽ പ്രധാനമന്ത്രി ആവുകയാണ് ലക്‌ഷ്യം .2019 ലെ തിരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും കേന്ദ്രമന്ത്രിസഭയിൽ എത്തി സുപ്രധാന വകുപ്പിൽ മന്ത്രിയാവുകയും 2024 ലെ തിരെഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആവുകയും ആണ് ലക്‌ഷ്യം .ഇതിനുള്ള കരുനീക്കമാണ് അമിത് ഷാ നടത്തുന്നത് .2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ താന്‍ ബിജെപി അധ്യക്ഷനായി തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പിന് ശേഷം ദേശീയ അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുമെന്നാണ് ഷാ സൂചിപ്പിച്ചത്. പാര്‍ട്ടി പ്രസിഡന്റിന് വേണ്ടി തിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള ഭരണഘടന പ്രകാരമായിരിക്കും തിരഞ്ഞെടുപ്പെന്നും അമിത് ഷാ വ്യക്തമാക്കി.

ബിജെപിക്കുള്ളില്‍ രണ്ടാമനായി വളര്‍ന്ന അമിത് ഷാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. അദ്ദേഹം പുതിയ നീക്കങ്ങളാണ് പാര്‍ട്ടിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. 2019ല്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് അമിത് ഷാ എത്തുമെന്നാണ് അണിയറ സംസാരം. പക്ഷേ അതിലും വലിയ എന്തോ കാര്യത്തിന് അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ ലക്ഷ്യമിടുന്നുണ്ട്. ഭാവിയില്‍ നടപ്പാക്കാന്‍ വേണ്ടിയുള്ളതാണ് ഇത്. എന്നാല്‍ ഇതിനായി പ്രത്യേക സംഘത്തെ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ ഒരുക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം 2024ലെ പ്രധാനമന്ത്രി പദമാണെന്ന് ബിജെപി ദേശീയ നേതൃത്വത്തിലെ നേതാക്കള്‍ തന്നെ സൂചിപ്പിക്കുന്നു. അതേസമയം ഇതിനുള്ള സാധ്യത നിരവധിയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അപ്രതീക്ഷിത നീക്കത്തില്‍ പാര്‍ട്ടിയിലും പല നേതാക്കളും അമ്പരപ്പിലാണ്. എന്നാല്‍ പുതിയ അധ്യക്ഷന്‍ ആരാവും എന്നത് സംബന്ധിച്ചാണ് ഇനി സംശയമുള്ളത്. സുപ്രധാനമായി രണ്ട് പേരുകളാണ് ഇതിനായി പറഞ്ഞ് കേള്‍ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത പൊതുതിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അമിത് ഷായ്ക്ക് അറിയാം. അതുകൊണ്ട് താന്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തേണ്ട ആവശ്യകത അദ്ദേഹം മോദിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യസഭാംഗം ആയത് വഴി ഷാ ഈ നീക്കത്തിന് തുടക്കമിട്ടിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം ആണ് ഷാ ലക്ഷ്യമിടുന്നത്. അതും ലോക്‌സഭയിലേക്ക് വമ്പന്‍ ജയം നേടിക്കൊണ്ട് തന്നെ വേണം. ജയിച്ച് കഴിഞ്ഞാല്‍ ആഭ്യന്തര മന്ത്രിസ്ഥാനം അദ്ദേഹത്തിന് നല്‍കാന്‍ മോദി തയ്യാറാവും. അങ്ങനെയെങ്കില്‍ രാജ്‌നാഥ് സിംഗിന് ആയിരിക്കും പാര്‍ട്ടി അധ്യക്ഷ പദവി നല്‍കുക.Modi_AmitShah_

2024ലെ പ്രധാനമന്ത്രി പദമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അത് ശരിയാണെന്ന് ബോധ്യപ്പെടാം. 2024ല്‍ മോദിക്ക് 74 വയസ്സാവും. ബിജെപിയുടെ നിയന്ത്രണങ്ങള്‍ പ്രകാരം ഒരു നേതാവിന് 75 വയസ്സിലധികം ഭരണകേന്ദ്രങ്ങളില്‍ തുടരാനാവില്ല. ആര്‍എസ്എസിന്റെ നിര്‍ദേശങ്ങളും ഇങ്ങനെ തന്നെയാണ്. 2019ല്‍ മോദിക്ക് 69 വയസ്സ് ഉണ്ടാവും. അതുകൊണ്ട് മാത്രമാണ് എതിരാളികള്‍ അദ്ദേഹത്തിന് ഇല്ലാത്തത്.

യോഗി അമിത് ഷായേക്കാള്‍ ചെറുപ്പമാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി പദം അദ്ദേഹത്തെ മറികടന്ന് ലഭിക്കാന്‍ വലിയ പാടാണ്. മോദിയേക്കാള്‍ 14 വയസ്സ് കുറവാണ് അമിത് ഷായ്ക്ക്. 2024ല്‍ അദ്ദേഹത്തിന് 60നടുത്ത് മാത്രമേ പ്രായമുണ്ടാകൂ. മറ്റൊന്ന് ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നതില്‍ നിന്ന് ഷായെ തടഞ്ഞത് മോദിയാണ്. അന്ന് ആനന്ദിബെന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയെങ്കിലും പിന്നീട് തന്റെ ഇഷ്ടക്കാരന്‍ വിജയ് രൂപാനിയെ മുഖ്യമന്ത്രിയാക്കിയാണ് ഷാ ഗുജറാത്തില്‍ നിന്ന് മടങ്ങിയത്. അമിത് ഷായുടെ പ്രധാനമന്ത്രി പദം പാര്‍ട്ടിയില്‍ മേധാവിത്ത്വം നഷ്ടപ്പെടാതിരിക്കാന്‍ മോദിക്ക് അത്യാവശ്യവുമാണ്.

യോഗി ആദിത്യനാഥാണ് അമിത് ഷായ്ക്ക് വെല്ലുവിളിയായി ഉള്ളത്. മോദി പോയാല്‍ അദ്ദേഹത്തിന് പകരം പ്രധാനമന്ത്രിയാവാന്‍ സാധ്യതയുള്ള നേതാവാണ് യോഗി ആദിത്യനാഥ്. എന്നാല്‍ യുപിയില്‍ അദ്ദേഹത്തിന്റെ ഭരണം കാരണം ബിജെപിക്ക് തലവേദന വന്നതും ഷായ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. അതേസമയം യോഗി മോദിയുടെ പേരോ ആര്‍എസ്എസിന്റെ പ്രശസ്തിയോ ഇല്ലാതെ തന്നെ നേതാവായ വ്യക്തിയാണ്. ഗൊരഖ്പൂരില്‍ വലിയ സ്വാധീനവും യോഗിക്കുണ്ട്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപിയുടെ ശബ്ദമായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ അദ്ദേഹത്തെ പടിപടിയായി ഒതുക്കുകയായിരുന്നു ഷാ. രാജ്യസഭയില്‍ ഇപ്പോള്‍ അമിത് ഷാ സ്വന്തമായി പേരെടുത്ത് കഴിഞ്ഞു. കുടിയേറ്റ വിഷയത്തില്‍ അടക്കം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് ഷാ ശ്രദ്ധ നേടിയത്. ഇതോടെ പാര്‍ട്ടിയിലെ രണ്ടാമനെന്ന പദവി സഭയ്ക്കുള്ളിലും പുറത്തും അദ്ദേഹം ഉറപ്പിച്ചു. അതേസമയം ദേശീയ തലത്തിലുള്ള മാധ്യമങ്ങളും അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കളും അമിത് ഷായ്ക്ക് വീരപരിവേഷം നല്‍കാനും ശ്രമിക്കുന്നുണ്ട്.

Top