‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരന്തരം സമരം ചെയ്തത് ബിജെപി; തടയാന്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം തടഞ്ഞു’: ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് വെളിവാക്കുന്ന തെളിവുകളാണ് പുറത്തുവന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. ബിഎന്‍സി ചട്ട പ്രകാരം സ്വയം കേസെടുക്കാന്‍ കഴിയുന്ന കുറ്റകൃത്യമാണിത്. പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല?. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി, അപമാനിച്ചു ഇതിനെല്ലാം പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന കുറ്റകൃത്യമാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യാത്തതില്‍ സംശയങ്ങള്‍ ഉണ്ട്. പിണറായി സര്‍ക്കാരും കോണ്‍ഗ്രസ്സുമായുള്ള അഡ്ജസ്റ്റ് പൊളിറ്റിക്‌സിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം. ആരെയാണ് ഇവര്‍ ഭയക്കുന്നത്. മതമൗലികവാദികളുടെ സമ്മര്‍ദ്ദം പിണറായി സര്‍ക്കാരിന് മുകളിലുണ്ട്. അതുകൊണ്ടാണ് പൊലീസിനെ കൊണ്ട് കേസെടുക്കാത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത് രാഹുല്‍. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ ബിജെപി സമരവുമായി മുന്നോട്ടു പോകും. ബിജെപിക്ക് വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ട്. ഈ വിഷയം ജനശ്രദ്ധ നേടാന്‍ കാരണം ഭാരതീയ ജനതാ പാര്‍ട്ടി സ്വീകരിച്ച നിലപാട്. നിരന്തരമായി സമരം ചെയ്തത് ബിജെപി.

രാഹുലിനെ പാലക്കാട് തടയാന്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം ബിജെപി തടയുന്നുണ്ട്. ഇപ്പോള്‍ പാലക്കാട് സ്ഥിര സാന്നിധ്യമില്ല. വല്ലപ്പോഴുമാണ് വന്നു പോകുന്നത്. രാഹുലിന് അവിടെ വന്നുപോകാന്‍ ആകാത്തത് ബിജെപിയുടെ പ്രതിരോധം ഭയന്ന്.

അതേസമയം രാഹുല്‍ മങ്കൂട്ടത്തിലുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ അധ്യക്ഷയ്‌ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് വിഷയം ലഘൂകരിക്കരുതെന്ന് മാത്രം അനൂപ് ആന്റണി മറുപടി നല്‍കി

 

Top