ബിജെപി പ്രകടന പത്രിക ‘സങ്കല്‍പ്പ് പത്രം’ സങ്കല്‍പ്പം മാത്രമെന്ന് വിമര്‍ശനം; ശബരിമലയില്‍ ഇടപെടില്ലെന്നും എതിരാളികള്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്ത്. ശബരിമല ആചാര സംരക്ഷണത്തിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വാഗ്ദാനം ചെയ്യുന്ന പത്രികയില്‍, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണഘടന സംരക്ഷണം നല്‍കുമെന്നും, ആചാര സംരക്ഷണം ഉറപ്പാക്കുമെന്നും വ്യക്തമാക്കുന്നു. സങ്കല്‍പ്പ് പത്രം എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.

കേരളത്തില്‍ ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ശബരിമലയാണ്. അതേസമയം സുപ്രീം കോടതി വിധി വന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡനസ് ഇറക്കാഞ്ഞത് എന്ത് കൊണ്ടായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ശബരിമല വിഷയത്തില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിയോട് കളക്ടര്‍ ടി.വി അനുപമ വിശദീകരണം തേടിയിരുന്നു. തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ് ഗോപിയെ പിന്തുണച്ച് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനും ഇതിനിടെ രംഗത്തുവന്നു. കളക്ടറുടെ നടപടി വിവരക്കേടാണെന്നും കളക്ടര്‍ക്ക് എടുക്കാന്‍ പറ്റുന്ന എല്ലാ നടപടിയും എടുക്കട്ടെയെന്നും എല്ലാം തങ്ങള്‍ നോക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയുടെ പേരുപറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

സങ്കല്‍പ് പത്ര എന്ന പേരും പരിഹസിക്കപ്പെടുകയാണ്. ഇത് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമല്ലെന്നും വെറു സങ്കല്‍പ്പം മാത്രമാണെന്നുമാണ് വരുന്ന വിമര്‍ശനം. 2014ലെ ഇലക്ഷന്‍ വാഗ്ദാനങ്ങള്‍ ബിജെപിയെ ചുറ്റിച്ചിരുന്നു. അന്ന് ഇലക്ഷന്‍ വാഗ്ദാനങ്ങള്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് ബിജെപി നേതാക്കള്‍ തന്നെ പരസ്യമായി ചോദിച്ചിട്ടുണ്ട്.

Top