നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മാരായമുട്ടം പറയ്‌ക്കോട്ടുകോണത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കുളത്താമല്‍ സ്വദേശി ദീപുവിനാണ് (38) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ബിജെപി ഇലക്ഷന്‍ കമ്മിറ്റി ഓഫീസിനുള്ളിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബൂത്ത് ഓഫീസിലേക്ക് തള്ളിക്കയറിയ മൂന്നംഗ അക്രമിസംഘമാണ് ദീപുവിനെ വെട്ടിവീഴ്ത്തുകയായിരുന്നു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. തലയ്ക്കും ചെവിയിലും മുതുകിലുമായി എട്ടോളം വെട്ടേറ്റുകളേറ്റ ദീപുവിന്റെ തലയോട്ടിയ്ക്കും കാര്യമായ പൊട്ടല്‍ സംഭവിച്ചിരുന്നു.
പ്രതികളെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് റജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


