കള്ളപ്പണംവെളിപ്പെടുത്തി.പുറത്തുവന്നത് 3,770 കോടിയുടെ അനധികൃത സ്വത്തുക്കള്‍

ന്യൂഡല്‍ഹി: കള്ളപ്പണം കൈവശം വച്ച 638 പേര്‍ ഏകജാലക സംവിധാനത്തിലൂടെ പിഴയടച്ചെന്നു സര്‍ക്കാര്‍ അറിയിച്ചു. 3,770 കോടി രൂപയാണ് ഇങ്ങനെ വെളിപ്പെടുത്തിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) ചെയര്‍പേഴ്സണ്‍ അനിതാ കപൂര്‍ അറിയിച്ചു.

പിഴയടയ്ക്കാന്‍ നല്‍കിയ തീയതി അവസാനിച്ചതോടെ 638 പേര്‍ ഏകജാലക സംവിധാനത്തിലൂടെ പിഴയടച്ചെന്നു സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ വെളിപ്പെടുത്തിയ കള്ളപ്പണം ആകെ 3,770 കോടിയോളം വരുമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) ചെയര്‍പേഴ്സണ്‍ അനിതാ കപൂര്‍ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമ നടപടികള്‍ നേരിടാതെ കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തീയതിയായ ഇന്നലെ ഡല്‍ഹിയിലെ ഓഫിസില്‍ ഇതിനായി നിരവധിപ്പേര്‍ എത്തിയിരുന്നു. രാജസ്ഥാന്‍, കര്‍ണാടക തുടങ്ങി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും നിരവധിപേരാണ് ഡല്‍ഹിയിലെ ഓഫിസിലെത്തി തങ്ങളുടെ കള്ളപ്പണം വെളിപ്പെടുത്തിയത്. ഇങ്ങനെ അനധികൃത പണം വെളിപ്പെടുത്തിയവര്‍ക്ക് ഈ ഡിസംബര്‍ 31 വരെ നികുതിയും പിഴയും അടയ്ക്കാം.കള്ളപ്പണ വിഷയത്തില്‍ ശക്തമായ ഞിലപാടുകളുമായി മുന്നോട്ടു പോകുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തയ്യറാക്കിയ തന്ത്രം വിജയം കാണുകയായിരുന്നു.

Top