കൊച്ചി: ബ്ലാക്ക്‌മെയില്‍ തട്ടിപ്പ് സംഘത്തില്‍പ്പെട്ട മയൂഖി, ചെറുപ്പ് കാലത്ത് തന്നെ പീഡിപ്പിച്ച പിതാവിന്റെ സുഹത്തിനേയും ബ്ലാക്ക്‌മെയില്‍ ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. തന്നെ പീഡിപ്പിച്ചതിന് പ്രതികാരമായാണ് ദില്ലിയിലെ ബിസിനസുകാരനെ വിളിച്ചു വരുത്തി തട്ടിപ്പ് നടത്തിയതെന്ന് മയൂഖി മൊഴി നല്‍കി
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സമ്പന്നരെ തട്ടിക്കുന്ന അഞ്ചംഗ സംഘത്തെ തൃപ്പൂണിത്തുറ പൊലീസ് പിടികൂടിയത്. സംഘത്തിലെ മയൂഖിയെ ഉപോയാഗിച്ചാണ് ഇരകളെ കണ്ടെത്തിയിരുന്നത്. പൊലീസ് കസ്റ്റഡിയില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ദല്‍ഹിയിലെ വന്‍കിടി ബിസിനസ്സുകാരനും തട്ടിപ്പിനിരയായതായി മനസ്സിലായത്. മയൂഖിയുടെ പിതാവിന്റെ സുബൃത്താണിയാള്‍. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ ഇയാള്‍ തന്നെ പീഡിപ്പിച്ചിരിന്നുവെന്ന് മയൂഖി മൊഴി നല്‍കിയിട്ടുണ്ട്.
പിന്നീട് തട്ടിപ്പ് സംഘത്തില്‍ ചേര്‍ന്നപ്പോഴാണ് ബിസിനസ്സുകാരനെതിരെ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി മയൂഖി ബിസിനസ്സുകാരനെ തൃക്കാക്കരയിലെ ഫ്‌ലാറ്റിലെക്ക് വിളിച്ചുവരുത്തി. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. 20 ലക്ഷം രൂപ തന്നാല്‍ മാത്രമേ വിട്ടയക്കൂ എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
മുംബൈയിലെ സുഹൃത്ത് വഴി പിറ്റേന്ന് 20 ലക്ഷം രൂപ എത്തിച്ചു കൊടുത്തതിന് ശേഷമാണ് ബിസിനസ്സുകാരനെ വിട്ടയച്ചത്.എന്നാല്‍ ഇയാള്‍ഇതെ വരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല. പ്രതികളെ അറസ്റ്റ് ച്യെത ശേഷം പൊലീസ് ബിസിനസ്സുകാരനെ ബന്ധപ്പെട്ടെങ്കിലും പരാതിയില്ലെന്നായിരുന്നു മറുപടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്‍കിട ബിസിനസ്സുകാരും ഉള്‍പ്പെടെ സമൂഹത്തിലെ പല ഉന്നതരേയും സംഘം ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെങ്കിലും മാനക്കേട് ഭയന്ന് പരാതിപ്പെടാന്‍ ആരും തയ്യാറാവുന്നില്ല.
നിലവില്‍ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതി മാത്രമാണ് നിലവിലുള്ളത്. പ്രതികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റുകളിലും വീടുകളിലും നടത്തിയ റെയ്ഡില്‍ പൊലീസ് വടിവാളുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.


