ഡോ.ബോബി ചെമ്മണൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു.

കൊച്ചി:എം.ഡബ്ല്യു.സി.ഡി.എഫ് ന്റെയും ജനശിക്ഷണ്‍ സന്‍സ്ഥാന്റെയും ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയുടെ സൗജന്യ കോഴ്‌സുകളുടെ ഉത്ഘാടനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഡോ. ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം പ്രമുഖ സിനിമ താരം റോമ നിര്‍വ്വഹിച്ചു. എം.ഡബ്ല്യു.സി.ഡി.എഫ് ഡയറക്ടര്‍ രേഖ ഷാജു അദ്ധ്യക്ഷത വഹിച്ചു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

ചടങ്ങില്‍ സൂര്യപ്രകാശ് (എസ്.എന്‍.ബി.പി.പ്രസിഡണ്ട്) ഡോ.അഭിപോള്‍(കാള്‍ഡിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), അനില സൂധീര്‍(സുസ്വാദ് ചിപ്പ്‌സ് ഡയറക്ടര്‍) ബീന ടീച്ചര്‍ (ഹെഡ്മിസ്ട്രസ്, ഗുരുവിജയം സ്‌കൂള്‍), വെള്ളാപ്പം ഫിലിം ഡയറക്ടര്‍ പ്രവീണ്‍ പൂക്കാടന്‍ ജെ.എസ്.എസ്. അസി. പ്രോഗ്രാം ഓഫീസര്‍ വിനോദ്, എം. ഡബ്ല്യു. സി.ഡി.എഫ് ടീം ലീഡേഴ്‌സ് അരുണ്‍, അനൂപ് എന്നിവരും പങ്കെടുത്തു. ആശ വിപിന്‍ സ്വാഗതവും രമ്യ സുകേഷ് നന്ദിയും പറഞ്ഞു.

Top