തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തി; വീട്ടില്‍ നിന്ന് തന്നെ ഇറക്കിവിട്ടെന്ന് നടി അലിസ ഖാന്‍

Alisha Khan hot i

ബോളിവുഡ് നടിയും മോഡലുമായ അലിസ ഖാന്റെ അവസ്ഥ ഒന്നു നോക്കണേ. തെരുവില്‍ അലഞ്ഞു തിരിയുന്ന താരത്തെ കണ്ട് എല്ലാവരും ഞെട്ടി. തന്റെ കാമുകന്‍ തന്നെ ചതിച്ചുവെന്നാണ് താരം പറയുന്നത്. ആ ബന്ധം കാരണം തനിക്ക് തന്റെ വീടും നഷ്ടമായി. ഗാസിയാബാദ് സ്വദേശിനിയായ അലിസയെ വീട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇറക്കിവിട്ടത്.

അമ്മയും സഹോദരനും ചേര്‍ന്നാണ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് അലിസ പറഞ്ഞു. തന്റെ മുന്‍ കാമുകനെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്നും നടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ കാമുകന്‍ തങ്ങളുടെ സ്വകാര്യ രംഗങ്ങള്‍ പകര്‍ത്തുകയും അത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അലിസ പറഞ്ഞു. സ്വകാര്യ ദൃശ്യങ്ങളിലൊന്ന് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുംബൈ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ ദൃശ്യങ്ങള്‍ പിന്നീട് നീക്കം ചെയ്തത്. ഈ സംഭവങ്ങളെച്ചൊല്ലി അമ്മയുമായും സഹോദരനുമായുണ്ടായ തര്‍ക്കമാണ് തന്നെ പെരുവഴിയിലാക്കിയതെന്നും അലിസ പറഞ്ഞു.

alisa

വീട്ടുകാര്‍ പുറത്താക്കിയതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകളിലും ക്ഷേത്രങ്ങളിലുമൊക്കെയാണ് അലിസ ചെലവഴിക്കുന്നത്. മൈ ഹസ്ബന്‍ഡ്സ് വൈഫ് എന്ന ചിത്രത്തിലൂടെയാണ് അലിസ ശ്രദ്ധേയയാകുന്നത്. ഇമ്രാന്‍ ഹാഷ്മിയുടെ ഇനിയും പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ നായികയാണ് അലിസ ഖാന്‍.

Top