ഗര്‍ഭകാലത്ത് നിങ്ങളുടെ സ്തനം പ്രത്യേകം ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ എന്തൊക്കെ സംഭവിക്കുമെന്നറിയൂ..

breast-implants-reduction-recovery

ഗര്‍ഭകാലത്ത് നിങ്ങളുടെ ശരീരം വികസിക്കുന്നതിനനുസരിച്ച് ശരീര ഭാഗങ്ങള്‍ക്ക് പല മാറ്റങ്ങളും സംഭവിക്കാം. അതിലൊരു പ്രധാന ഭാഗമാണ് സ്തനം. നല്ല ഭംഗിയുള്ള സ്തനം ചിലപ്പോള്‍ ഗര്‍ഭകാലത്ത് നഷ്ടപ്പെട്ടേക്കാം. തടികൂടുന്നത് അവിടുത്ത് ചര്‍മ്മത്തെ ചീത്തയാക്കും. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് പ്രധാന കാരണം.

മറ്റൊന്ന് കുഞ്ഞിനെ മുലയൂട്ടാന്‍ പാകത്തിന് സ്ത്രീയുടെ സ്തനത്തെ മാറ്റിയെടുക്കുന്നുവെന്ന് പറയാം. എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1.കൂടുതല്‍ മൃദുവാകും
ഗര്‍ഭകാലത്ത് സ്തനങ്ങള്‍ കൂടുതല്‍ മൃദുവാകുന്നു. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുന്നതാണ് കാരണം.

2.മാറിട വലിപ്പം
സാധാരണ ഗതിയില്‍നിന്നും മാറിടം വികസിക്കുന്നു.

09-1470723403-09-1428577258-cover

3.രക്തക്കുഴലുകള്‍ തെളിയുന്നു
മാറിടങ്ങളില്‍ രക്തക്കുഴലുകള്‍ തെഴിഞ്ഞു പ്രത്യക്ഷപ്പെടാം. രക്തപ്രവാഹം വര്‍ദ്ധിക്കുന്നതാണ് കാരണം.

4.നിറവ്യത്യാസം
നിപ്പിളിലും നിപ്പിളിനു ചുറ്റുമുള്ള എരിയോള ഭാഗത്തും നിറവ്യത്യാസം ഉണ്ടാകാം. നല്ല കറുത്തനിറമാകാം.

5.മുഴകള്‍
മാറിടത്തില്‍ ഗര്‍ഭകാലത്ത് മുഴകളും തടിപ്പുകളും ഉണ്ടാകും. ഫൈബറസ് ടിഷ്യൂ പോലുള്ളവയാണ് ഇതിനു കാരണം. സ്തനാര്‍ബുദമാണോ എന്ന് പരിശോധിക്കണം.

6.ദ്രവം
ഗര്‍ഭകാലത്ത് സ്തനങ്ങളില്‍ നിന്നും മുലപ്പാലിനു സമാനമായ ദ്രവം വരാം.

Top