ഉന്നാവോ: വിവാഹച്ചടങ്ങുകള്‍ക്കിടെ വധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ശനിയാഴ്ചയാണ് സംഭവം. അജയ്പുര്‍ ഗ്രാമത്തിലെ താമസക്കാരായ കുടുംബങ്ങള്‍ തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ ഭാഗമായി പരസ്പരം വരണമാല്യമണിയിക്കുന്ന ചടങ്ങിനു പിന്നാലെ വധു സ്വന്തം മുറിയിലേക്ക് വിശ്രമിക്കുന്നതിനായി പോയിരുന്നു.
അല്‍പ സമത്തിനു ശേഷം ഫെറ ചടങ്ങിനായി അന്വേഷിച്ചപ്പോഴാണ് വധുവിനെ കാണാനില്ലെന്ന് മനസിലായത്. വധു നാട്ടുകാരനായ മറ്റൊരു യുവാവിനൊപ്പം പോയതായി സംശയം ഉയര്‍ന്നതോടെ പിതാവ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.
ഫോണെടുത്ത പെണ്‍കുട്ടി താന്‍ മറ്റൊരാള്‍ക്കൊപ്പം ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് വ്യക്തമാക്കി. ഇതോടെ വരണെ കുടുംബം രൂക്ഷമായി പ്രതികരിച്ചു. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


