സ്ത്രീകള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പാടില്ല; ട്രൗസര്‍ ധരിക്കാന്‍ പാടില്ല; പുറത്തിറങ്ങാനും പാടില്ല; ബ്രിട്ടന്‍ സ്ത്രീകളോട് കാണിക്കുന്നത് ക്രൂരത

p5-uk-muslim

സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിന് ഇപ്പോഴും മാറ്റമില്ല. ഗള്‍ഫ് നാടുകളിലായിരുന്നു ഒട്ടേറെ അയിത്തങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ കല്‍പ്പിക്കുന്നത്. എന്നാല്‍ ബ്രിട്ടനില്‍ സംഗതികള്‍ ഭീകരമാണ്. സ്ത്രീകള്‍ക്ക് ഫേസ്ബുക്ക് പോലും ഉപയോഗിക്കാന്‍ പാടില്ല. ഭര്‍ത്താവറിയാതെ പുറത്തിറങ്ങിയാല്‍ വിലക്ക് കല്‍പ്പിക്കും. ബ്രിട്ടനിലെ ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശരിയ നിയമം കര്‍ക്കശമാക്കിയിരിക്കുകയാണ്.

ബെര്‍മിങ്ഹാമിലെ ഗ്രീന്‍ ലൈന്‍ മസ്ജിദ് സ്ത്രീകള്‍ ട്രൗസര്‍ ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ബ്ലാക്ക്ബേണിലെ സെന്‍ട്രല്‍ മസ്ജിദ് പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പാപമാണെന്നും സാത്താനാണെന്നുമാണ് ഇവിടുത്തെ മുസ്ലിം മതപണ്ഡിതന്മാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതിന് പുറമെ മുസ്ലിം സ്ത്രീകള്‍ ഭര്‍ത്താക്കന്മാരറിയാതെ പുറത്തിറങ്ങുന്നതിനും രാജ്യത്തെ മുസ്ലിംപള്ളികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ബ്രിട്ടന്‍ അനുദിനം ഇസ്ലാമിക് സ്റ്റേറ്റ് ആയിക്കൊണ്ടിരിക്കുകയാണെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്ക് മുമ്പില്‍ പോലും ട്രൗസര്‍ ധരിച്ച് പ്രത്യക്ഷപ്പെടരുതെന്നാണ് ബെര്‍മിങ്ഹാം മസ്ജിദിന്റെ വിലക്ക്. കഴിയുന്നിടത്തോളം മുസ്ലിം സ്ത്രീകള്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത് ബ്ലാക്ക്ബേണിലെ മുസ്ലിം അസോസിയേഷനാണ്. എംസിബിയില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയാണിത്. അത്യാവശ്യ ഘട്ടമായാല്‍ പോലും ഒരു പുരുഷന്റെ അകമ്പടിയില്ലാതെ സ്ത്രീകള്‍ 48 മൈലിലധികം യാത്രചെയ്യരുതെന്നും സംഘടന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രെ.അബോര്‍ഷന്‍ വലിയ പാപമാണെന്നും അഭിനയവും മോഡലിംഗും അധാര്‍മികമായ പ്രവൃത്തികളാണെന്നും അത് ചെയ്യരുതെന്നുമാണ് ക്രോയിഡോണിലെ മോസ്‌ക് പുറത്തിറക്കിയ ഒരു രേഖ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മിതവാദികളായ മുസ്ലീങ്ങളും തീവ്രവാദ വിരുദ്ധ കാംപയിനര്‍മാരും ഇത്തരം വിലക്കുകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം പഴഞ്ചന്‍ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ മോസ്‌കുകളോടും സംഘടനകളോടും ആവശ്യപ്പെടണമെന്ന് മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടനോട്(എംസിബി) കാംപയിനര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് മോസ്‌കുകള്‍, സ്‌കൂളുകള്‍, നിരവധി മുസ്ലിം സംഘടനകള്‍ എന്നിവയുടെ അംബ്രല്ല ബോഡിയാണ് എംസിബി.
ഫേസ്ബുക്ക് പാപത്തിന്റെ വാതില്‍ തുറക്കുന്നുവെന്നാണ് ബ്ലാക്ക്ബേണിലെ സെന്‍ട്രല്‍ മസ്ജിദിന്റെ വെബ്‌സൈറ്റിലുള്ള ലേഖനത്തില്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ജീന്‍സുകളും ട്രൗസറുകളും ധരിക്കാമോയെന്ന ഒരു മുസ്ലീമിന്റെ ചോദ്യത്തിന് മറുപടിയായാണ് ബെര്‍മിങ്ഹാം മസ്ജിദിലെ പണ്ഡിതന്‍ പാടില്ലെന്ന് നിര്‍ദേശമേകിയിരിക്കുന്നത്. എന്നാല്‍ വിവാദപരമായ നിര്‍ദേശങ്ങളോട് പ്രതികരിക്കാന്‍ മുസ്ലിം സംഘടനകള്‍ തയ്യാറായിട്ടില്ല.

സ്ത്രീകളുടെ യാത്ര വിലക്കിയ നിര്‍ദ്ദേശം അസ്വീകാര്യമാണെന്നും അത് ബ്ലാക്ക്ബേണ്‍ മുസ്ലിം അസോസിയേഷന്‍ പിന്‍വലിക്കണമെന്നുമാണ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിങ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ തെറ്റാണെന്നും ഇസ്ലാം ഫേസ്ബുക്കിനും ട്രൗസറുകള്‍ക്കും എതിരല്ലെന്നുമാണ് മുന്‍ എംസിബി എഡ്യുക്കേഷന്‍ കമ്മിറ്റിയിലെ പണ്ഡിതനായ ഷെയ്ഖ് ഹോവ്ജാത് രാംസി പ്രതികരിച്ചിരിക്കുന്നത്

Top