സമരത്തിനിടെ അടുരീല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ അക്രമം; ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒടുവില്‍ പോലീസിടപ്പെട്ടു

അടൂര്‍: ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി സമരത്തിന്റെ പേരില്‍ ഓഫിസിലെത്തിയ ഉപഭോക്താക്കള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം. ഒടുവില്‍ ഓഫിസിലെത്തിയവരെ സഹായിക്കാന്‍ പോലീസ് ഇടപെടേണ്ട ഗതികേട് വന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സമരത്തിനിടയില്‍ പല ഓഫീസുകളും ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അടൂരിലെ ഈ ഓഫീസില്‍ സ്ഥിതി വ്യത്യസ്തമാണ്.

രാവിലെ മുതല്‍ പ്രായമുള്ളവര്‍വരെ ഓഫിസിലെത്തിയട്ടും ഓഫിസിലേക്ക് കടക്കാന്‍ അനുവദിക്കാതെ പറഞ്ഞയക്കുകയായിരുന്നു. ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാന്‍ ഓഫിസിലെത്തിയ യുവാവിനെയും സമരക്കാര്‍ തടഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ സമരക്കാര്‍ പ്രകോപിതരായി മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. മറ്റുള്ള സ്ഥലങ്ങളിലും സമരമുണ്ടെങ്കിലും ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയത് ചില സമരക്കാര്‍ക്ക് രസിച്ചില്ല. ഇവിടെ അത് നടക്കില്ലെന്നായിരുന്നു നിലപാട് പിന്നീട് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ എസ് ഐ ഇടപെട്ട് ഓഫീസ് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top