മരിച്ചിട്ട് രണ്ട് മാസം കഴിഞ്ഞു: ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ബുദ്ധ സന്യസി; ചിത്രങ്ങൾ വൈറലാകുന്നു

മരിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ചിരിച്ച് കൊണ്ടിരിക്കുന്ന ബുദ്ധ സന്യാസിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. തൊണ്ണൂറ്റിരണ്ട്കാരനായി ബുദ്ധ സന്യാസി ലുവാങ് ഫൂര്‍ പിയാന്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് മരിച്ചത്. തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോങ്കിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ശവക്കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തപ്പോള്‍ കേടുപാടുകളൊന്നും സംഭവിക്കാത്തത് കണ്ട് അവര്‍ അത്ഭുതപ്പെട്ടു. ഇപ്പോള്‍ ലുവാങ് ഫൂര്‍ പിയാന്‍ സേവനമനുഷ്ടിച്ച അമ്പലത്തില്‍ മൃതദേഹം സ്ഥാപിച്ചിരിക്കുകയാണ്.

 Monks removed the holy man's body in order to fit him with new, clean robes

അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ഇവര്‍ മാറി. എന്തായാലും ഈ നിമിഷം കാമറയില്‍ പകര്‍ത്തിയപ്പോള്‍ ചിരിച്ച്കൊണ്ട് അനുയായികള്‍ക്കൊപ്പം നില്‍ക്കുന്ന തരത്തിലാണ് ഫോട്ടോ വന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അദ്ദേഹത്തിന്റെ നൂറാം ചരമദിവസം വരെ പ്രാര്‍ത്ഥിച്ചതിന് ശേഷം മൃതദേഹം പ്രത്യേക ചടങ്ങുകളോടെ വീണ്ടും സംസ്‌കരിക്കും.

Top