പാലക്കാട്: നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവനും തകര്‍ന്നു. നിരവധി ആളുകള്‍ അകത്തു കുടങ്ങിക്കിടക്കുന്നുണ്ട്.
ഒന്‍പതു മുതല്‍ 20 വരെ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നു സമീപത്തെ വ്യാപാരികള്‍ പറയുന്നു. എന്നാല്‍ എത്രപേരുണ്ടെന്നു വ്യക്തമല്ല. രണ്ടു സ്ത്രീകളടക്കം ഏഴുപേരെ പരുക്കുകളോടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. എല്ലാവരെയും ആശുപത്രിയിലേക്കു മാറ്റി.
രക്ഷപ്പെട്ടവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഫയര്‍ഫോഴ്സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.
ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച കെട്ടിടമാണ് നിശ്ശേഷം തകര്‍ന്നത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലില്‍ അറ്റ കുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം. തൂണ്‍ മാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം