നാളെ മുതൽ അന്തർ ജില്ലാ ബസ്‌ സർവീസുകൾ തുടങ്ങുന്നു.നിരക്ക്‌ വർദ്ധനയില്ല.

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടുമ്പോഴും കേരളം സാധാരണ ജീവിതത്തിലേക്ക് മാറുന്നു .     സംസ്‌ഥാനത്ത്‌  നാളെ മുതൽ കെഎസ്‌ആർടിസി  അന്തർ ജില്ലാ ബസ്‌ സർവീസുകൾ തുടങ്ങുമെന്ന്‌  ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ബസ്‌ ചാർജ്‌ നിരക്ക്‌ വർധനയില്ലെന്നും  പഴയ നിരക്ക്‌ തുടരുമെന്നും മന്ത്രി പറഞ്ഞു.  1037 ബസുകൾ സർവീസ്‌ നടത്തും.

നിരക്ക്‌ വർദ്ധന വേണമെന്ന്‌ കെഎസ്‌ആർടിസിയും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും  പിന്നീട്‌ ചർച്ചചെയ്യുമെന്നും  മന്ത്രി പറഞ്ഞു .

Top