കൊച്ചി:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ ഇനി പ്രക്ഷോഭം വേണ്ട; തെരുവിലിറങ്ങിയാൽ കേസെടുക്കുമെന്ന് ഡി.ജി.പി, എന്നായിരുന്നു മീഡിയ വൺ നൽകിയ വാർത്ത. ഇതു സംബന്ധിച്ച് ഡിജിപി ജില്ല പൊലീസ് മേധവികൾക്ക് നിർദ്ദേശം നൽകിയെന്നും വാർത്തയിൽ കൂട്ടിചേർത്തിരുന്നു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ജില്ലാ പൊലീസ് മേധാവികൾ വയർലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിർദേശം കൈമാറിയതായും മാധ്യമം, മീഡിയ വൺ അടക്കമുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് ആഭ്യന്തര മന്ത്രികൂടിയ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുമ്പോഴാണ് ഡി.ജി.പിയുടെ നിർദേശം. ഇത് പിണറായിയുടെ അറിവോടെയാണോ എന്ന് വ്യക്തമല്ലെന്നും മീഡിയ വൺ റിപ്പോട്ട് ചെയ്യുന്നു. യാഥാർത്ഥത്തിൽ പൊലീസ് മേധാവി നൽകാത്ത ഒരു നിർദ്ദേശത്തെ കുറിച്ചാണ് വാർത്ത എന്നാൽ വാർത്തയിൽ കേസെടുക്കുന്ന വകുപ്പുകൾ വരെ റിപ്പോർട്ടർ ചേർത്തിരിക്കുന്നു. കൂടാതെ മുഖ്യമന്ത്രിയും ഡിജിപിയും പൗരത്വ നിയമ ഭേദഗതിയിൽ രണ്ടു തട്ടിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും.
ഡിജിപിയുടെ വാർത്ത കുറിപ്പ്
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദഹം പറഞ്ഞു