കോഴിക്കോട് മിംസ് ആശുപത്രിയില്‍ നടക്കുന്നത് പകല്‍കൊളള; ഒരുവയസായ കുഞ്ഞിന്റെ ജീവന്‍പന്താടി കച്ചവടം ചെയ്യുന്ന ക്രൂരത ഇവിടെ ആതുരാലയമല്ല അറവുശാല

കോഴിക്കോട്: കേരളത്തില്‍ കൂണുപോലെ മുളച്ച് പൊന്തുന്ന ഫൈവ് സ്റ്റാര്‍ ആശപത്രികള്‍ ശരിക്കും അറവുശാലകള്‍ തന്നെയാണെന്ന് ഒരോ ദിവസവും തെളിയിക്കുന്നു. കോഴിക്കോട് മിംസ് ആശുപത്രിക്കെതിരെ നിരന്തരം ഉയരുന്ന പരാതികള്‍ തന്നെയാണ് ഇതിന് തെളിവ്.

മിംസ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായതോടെയാണ് മിംസ് ആശുപത്രിയുടെ നെറികേട് ജനങ്ങള്‍ അറിയുന്നത്. ഒരു വയസായ കുഞ്ഞിന്റെ ജീവന്‍ പോലും ലക്ഷങ്ങള്‍ തട്ടാന്‍ കരുവാക്കുന്നിടത്തോളം ക്രൂരതകളാണ് ഇവിടെ നിന്ന് കേള്‍ക്കുന്നത്. കേരളത്തിലെ ഒട്ടമിക്ക സ്വാകാര്യ ആശുപത്രികളും മനുഷ്യ ജീവനേക്കാളുപരി രോഗിയെ എങ്ങിനെ ചൂഷണം ചെയ്യാമെന്ന് ഗവേഷണത്തിലാണ്. ഇത്തരക്കാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം തന്നെയാണ് കോഴിക്കോട് മിംസ് ആശുപത്രിയ്ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിംസിലെത്തിയ ഒരു കുടംബത്തിന്റെ അനുഭവ കുറിപ്പാണിത്……’എന്റെ ഒരു സഹോദരന്റെ ഒരുവയസ്സു തികഞ്ഞിട്ടില്ലാത്ത മകളുടെ വായില്‍ കൂടി ഏകദേശം മൂന്നു ഇഞ്ചു നീളമുള്ള മൊട്ടു സൂചി അകത്തു പോയി അത് ശ്വാസകോശത്തില്‍ തറച്ചു നിന്ന് വായില്‍ കൂടി ചോരവന്നപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി അവിടെനിന്നോന്നും അതുപുറത്തെടുക്കാന്‍ പറ്റിയില്ല അങ്ങിനെ കോഴിക്കോട് മിംസില്‍ കുട്ടിയെ കൊണ്ടുപോയി അവിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

എന്‍ഡോസ്‌കോപ്പി വഴി സൂചി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപെട്ടു. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ചെറിയ സര്‍ജറിയല്ല നെഞ്ച് കീറി ശ്വാസകോശം പുറത്തെടുത്തു സൂചി പുറത്തെടുക്കുന്ന വളരെ ശ്രമകരമായ അപകടം പിടിച്ച ശാസ്ത്രക്രിയ. അതിനിടയില്‍ ജീവന്‍പോലും നഷ്ടടപ്പെടാന്‍ സാധ്യത. ചിലവാണങ്കില്‍ എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരയും ഭാഗ്യവശാല്‍ ബന്ധുക്കള്‍ ആയിട്ടുള്ള മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഡോക്ടര്‍മാരും ആയിട്ടുള്ളവര്‍ കാര്യങ്ങള്‍ സംസാരിച്ച് കുട്ടിയെ ഉടനെ മദ്രാസ് അപ്പോളോ ഹോസ്പിറ്റലില്‍ കൊണ്ടുപോവാന്‍ പറഞ്ഞു അതനുസരിച്ച് മിംസില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ വളരെ മോശമായിട്ടാണ് പെരുമാറിയത്.

നിങ്ങള്‍ മദ്രാസില്‍ അല്ല അമേരിക്കയില്‍ കൊണ്ടുപോയാലും ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമില്ല എന്നും പറഞ്ഞു പരിഹസിക്കുന്നുണ്ടായിരുന്നു. മാത്രമല്ല കോഴിക്കോട് നിന്നും ചെന്നൈയ്ക്ക് എയര്‍ ടിക്കറ്റ് എമര്‍ജെന്‍സിയായി എടുത്തപ്പോള്‍ അതിനു ചികിത്സിച്ച ഡോക്ടറുടെയും ഹോസ്പിറ്റലിന്റെയും ലെറ്റര്‍ വേണം ആയിരുന്നു അതും ഡോക്ടര്‍ കൊടുത്തില്ല. മറ്റുള്ള ഡോക്ടര്‍മാര്‍ തരുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തു. അബ്രഹാം മേമന്‍ എന്ന ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം നടന്നത്.

ഒരുദിവസം ഹോസ്പിറ്റല്‍ ഐസിയുവില്‍ കിടന്നതിനും പരാജയപ്പെട്ട എന്‍ഡോസ്‌കോപ്പിയുടെയും കൂടി ബില്ല് നാല്‍പ്പതിനായിരം രൂപയും. അവരുടെ ലെറ്റര്‍ ഇല്ലാതെ തന്നെ കുട്ടിയെ ഉടനെ വിമാന മാര്‍ഗം ചെന്നൈയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ആദ്യത്തെ ദിവസം കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇന്‌ഫെക്ഷന് മരുന്ന് നല്‍കി പിറ്റേ ദിവസം എന്‍ഡോസ്‌കോപ്പിയിലൂടെ തന്നെ ശ്വാസ കോശത്തില്‍ നിന്നും സൂചി വിജയകരമായി പുറത്തെടുത്തു’

കോഴിക്കോട് മിംസ് ആശുപത്രിയുടെ നിരവധി തട്ടിപ്പുകളെക്കുറിച്ച് എഫ് ബിയിലൂടെ നിരവധി പേര്‍ പ്രതികരിച്ചു. മറ്റു ചിലരുടെ അനുഭവങ്ങള്‍ കൂടി താഴെ കൊടുക്കുന്നു

1) എന്റെ സഹോദരിയുടെ മകള്‍ക്ക് ഒരു ആക്‌സിഡന്റില്‍ കാല്‍വിരലിന് ചെറിയ പരിക്ക് പറ്റി. ഒരു പ്ലാസ്റ്റര്‍ ഇട്ട് തിരികെ പോരാലോ എന്ന് വിചാരിച്ച് മിംസ് പോയതാ.. (അടുത്ത ഹോസ്പിറ്റല്‍ അതാണ് അവര്‍ ചെറിയ പരിശോധനയൊക്കെ നടത്തിയതിന് ശേഷം പറഞ്ഞു.. ഒരു ദിവസം ഐസിയുവില്‍ കിടക്കണം (അവള്‍ക്കൊരു കുഴപ്പവുമില്ല).. അങ്ങനെ അവര് പറഞ്ഞതല്ലെ എന്ന് വിചാരിച്ച് അവിടെ കിടത്തി. വൈകുന്നേരം ആയപ്പോഴേക്കും അവര്‍ ഞങ്ങളെ വിളിപ്പിച്ചു പറഞ്ഞു.. കുട്ടിക്ക് കുഴപ്പമൊന്നുല്യ.. ബില്ലടച്ചിട്ട് കൊണ്ട് പൊയ്‌ക്കൊള്ളൂ… അങ്ങനെ ബില്ലടക്കാന്‍ ചെന്നപ്പോള്‍ 7000 രൂപ.. ആകെ ചെയ്തത് ഒരു എക്‌സ്‌റേ പിന്നെ പ്ലാസ്റ്ററും ചെറിയ മരുന്നും.. അന്ധാളിച്ചു പോയ ഞങ്ങള്‍ വെറുതെ ബില്ല് ചെക്ക് ചെയ്തു നോക്കിയപ്പോള്‍ ഒരാവശ്യവുമില്ലാത്ത കുറെ ചെക്കപ്പുകളുടെ ലിസ്റ്റിടുകയും മൊത്തം തുകതെറ്റായി അടിച്ചിരിക്കുകയും ചെയ്തു എന്ന് മനസ്സിലായി.. അങ്ങനെ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഞങ്ങളോട് കയര്‍ക്കുകയും ചെയ്തപ്പോള്‍ ഞങ്ങളും വിട്ട് കൊടുത്തില്ല… അവസാനം 3000 രൂപ കുറച്ചു… ഇത് പോലെ വേറെയും അനുഭവങ്ങള്‍ ഉണ്ട്.. അത് കൊണ്ട് ആരായാലും അവിടെ ചികിത്സിക്കുകയാണെങ്കില്‍ ബില്ല് ശരിക്കും ശ്രദ്ധിക്കുക.

2) 2008 ല്‍ ആണ്‍ സംഭവം..ഉപ്പയുടെ കാലിന്റ ചെറുവിരലിന്റെടുത്ത് ചെറിയ ഒരു മുറിവ് ഉണ്ടായി പ്രമേഹം ഉള്ളത് കാരണം ഉണങ്ങാന്‍ ബുദ്ധിമുട്ട് വന്നു അങ്ങനെ ഞങ്ങള്‍ മിംസില്‍ എത്തുന്നത് ഒരു ദിവസത്തെ ഒബ്‌സര്‍വേഷന് ശേഷം ഞങ്ങളോട് പറഞ്ഞത് ആരേയും വേദനിപ്പിക്കുന്ന തരത്തിലായിരുന്നു…. കാല്‍ മുറിച്ച് മാറ്റണം അതും എത്രയും പെട്ടന്ന് അഡ്വാന്‍സ് ലക്ഷം:… ഞങ്ങളുടെ ഒരു കുടുംബ ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ അവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ആവാനു ഉടനെ തന്നെ മണിപ്പാല്‍ക്ക് കാണിക്കാന്‍ പറഞ്ഞു ….. അവിടെ ഞങ്ങള്‍ മിംസിലെ റിപ്പോര്‍ട്ടില്‍ കാണിച്ചപ്പോള്‍ ആ ഡോക്ടര്‍ പറഞ്ഞത് കാല്‍’ മുറിക്കാന്‍ പോയിട്ട് ഒരു സര്‍ജറി ഉള്ള സാധ്യത തന്നെ വളരെ കുറവാണ്: അവിടെ ഒരു മാസം അഡ്മിറ്റ് ചെയ്ത് .ഫിസിയോ തെറാപ്പിയിലൂടെ തുടര്‍ന്ന ചികില്‍സ അവസാനം മുറിവ് ഉള്ള സ്ഥലീ വളരെ ചെറിയ ഒരു സര്‍ജറിയിലൂടെ ഉണക്കി എടുത്തു …….. മുറിച്ച് മാറ്റണം എന്ന് പറഞ്ഞ കാലുമായി എന്റെ ഉപ്പ ഇന്നും യാതൊരു കുഴപ്പവുമില്ലതെ ജീവിക്കുന്നു…..

3)ശരിക്കും അറവുശാല തന്നെ, ഒരു സംശയവും വേണ്ടാ ..മൂത്രക്കല്ല് സംബന്ധമായ ഒരു ഒപറെഷന് മിംസില്‍ കാണിച്ചപ്പോള്‍ 90000 രൂപയാണ് അന്ന് പറഞ്ഞത്, അതെ സര്‍ജറി 28000 രൂപയ്ക്കു മറ്റൊരു ഹോസ്പിറ്റലില്‍ നിന്നും ചെയ്തു.
രോഗികളെ കൊല്ലാക്കൊല ചെയ്യുന്ന ഈകുത്തകളെ തൊടാന്‍ മുഖ്യാധാര മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും മടിയാണെന്നതാണ് ഇവരുടെ ചഷണത്തിനുള്ള ബലം.

 

Top