ഉത്തരക്കടലാസുകള്‍ പരിശോധിക്കാതെ ഫലപ്രഖ്യാപനം; അട്ടപ്പാടി ഗവണ്‍മെന്റ് കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടതോല്‍വി

തേഞ്ഞിപ്പലം: ഉത്തരക്കടലാസുകള്‍ പരിശോധിക്കാതെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഫലപ്രഖ്യാപനം. അട്ടപ്പാടി ഗവണ്‍മെന്റ് കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടതോല്‍വി. പരീക്ഷ എഴുതിയില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഒന്‍പത് മാസം മുന്‍പ് നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ഇപ്പോഴും കോളെജില്‍ ഭദ്രമാണ്. സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കൊണ്ടുപോയതുമില്ല, കോളെജ് എത്തിച്ചുകൊടുത്തതുമില്ല. കോളെജിന്റെയും സര്‍വകലാശാലയുടെയും വീഴ്ച്ചയില്‍ 120 കുട്ടികള്‍ ബലിയാടായത്‌

Top