കാനഡയില്‍ ലിബറല്‍ പാര്‍ട്ടി വിജയത്തിലേക്ക്,43 കാരനായ ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയാകും

ഒട്ടാവ : ഒമ്പത് വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിന് വിരാമമിട്ട് കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്. മുന്‍ പ്രധാനമന്ത്രിയും ആധുനിക കാനഡയുടെ പിതാവുമായ പൈറേ ട്രൂഡ്യുവിന്റെ മകനും ലിബറല്‍ പാര്‍ട്ടി നേതാവുമായ ജസ്റ്റിന്‍ ട്രൂഡ്യു (43) 191 സീറ്റുകള്‍ നേടിയിട്ടുണ്ട്.ജസ്റ്റിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞതായി വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 338 അംഗ പാര്‍ലമെന്റില്‍ 170 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പ്രധാനമന്ത്രിയുമായ സ്റ്റീഫന്‍ ഹാര്‍പറിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 104 സീറ്റൂകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ജസ്റ്റിന്‍ ട്രൂ‍ഡോ ഒരു ക്രിസ്മസ് ദിനത്തിലാണ് ജനിച്ചത്. പ്രസിദ്ധരായ ചുരുക്കം ചില കനേഡിയന്‍ പ്രധാനമന്ത്രിമാരില്‍ പ്രധാനിയായിരുന്നു പിതാവ് പിയേര്‍ ട്രൂഡോ. യുഎസ് പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുമായി നിരന്തരം താരതമ്യം ചെയ്യപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2008 മുതല്‍ പാര്‍ലമെന്റ് അംഗമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ മുന്‍പ് സ്കൂളിലെ അധ്യാപകനായിരുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പ്രധാനമന്ത്രിയാവുകയാണ് ജസ്റ്റിന്‍ ട്രൂഡോ. നാലു വര്‍ഷം മുന്‍പ് നേരിട്ട കനത്ത പരാജയത്തില്‍ തകര്‍ന്നുപോയ ലിബറല്‍ പാര്‍ട്ടിയെ ജസ്റ്റിന്‍‍ ട്രൂഡോയുടെ നേതൃത്വത്തിലാണ് ഉയര്‍ത്തിയെടുത്തത്. അന്ന് 34 സീറ്റുകള്‍ മാത്രമാണ് അവര്‍ക്കു നേടാനായത്. ഇന്ന് 338 സീറ്റുകള്‍ നേടി. രണ്ടാം സ്ഥാനത്തെത്തിയ കണ്‍സര്‍വേറ്റീവുകള്‍ 102 സീറ്റുകളും, ന്യൂ ഡെമോക്രാറ്റുകള്‍ 41ഉം, ബ്ലോക്ക് ക്യുബെക്കോയിസ് 10ഉം സീറ്റുകള്‍ നേടി.

കൂടാതെ, രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ മൂന്നാമതു കിടന്ന പാര്‍ട്ടി ഒന്നാം സ്ഥാനത്തെത്തുന്നും ആദ്യമായാണ്. 1968ല്‍ അധികാരത്തിലേറിയ പിതാവ് ട്രൂഡോ 16 വര്‍ഷമാണ് രാജ്യത്തെ നയിച്ചത്. രാജ്യത്തിന്റെ അവകാശ നിയമം രൂപീകരിച്ചത് അദ്ദേഹമാണ്.
പരാജയം സമ്മതിക്കുന്നതായി ഹാര്‍പര്‍ അറിയിച്ചു. ജനവിധി പരാതികളില്ലാതെ അംഗീകരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ജസ്റ്റിന്‍ ട്രൂഡോയെ അഭിനന്ദിച്ചിട്ടുണ്ട്. അതേസമയം 2011ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ലിബറല്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫലം കൂടുതല്‍ കരുത്തേകിയിട്ടുണ്ട്.

ഇടതുചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. 32 ജില്ലകളിലാണ് ഇവര്‍ ലീഡ് ചെയ്യുന്നത്. സ്റ്റീഫന്‍ ഹാര്‍പെറുടെ കര്‍ക്കശ നിലപാടുകളോടുള്ള പ്രതികരണമാണ് ജനവിധിതെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും പ്രതികരിച്ചു.

Top