വനിതകൾക്കായി ക്യാൻസർ രോഗ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു

പുതുപ്പള്ളി :
വാകത്താനം ഇന്നർവീൽ ക്ലബ്ബിന്റെയും പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പുത്തൻചന്ത എം ഡി യു പി സ്കൂളിൽ ഒക്ടോബർ 6, 8 തീയ്യതികളിൽ സ്ത്രീകൾക്കായി സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാംപ് (ക്യാൻ കെയർ) സംഘടിപ്പിച്ചു. വാകത്താനം പഞ്ചായത്തിലെ 16,17,18,19 വാർഡുകളിലെ നൂറോളം സ്ത്രീകളാണ് ക്യാമ്പിൽ പങ്കെടുത്തത്. വായ്, തൈറോയ്ഡ്, ബ്രസ്റ്റ്, സർവൈക്കൽ ക്യാൻസർ രോഗ നിർണ്ണയങ്ങളുടെ പ്രാരംഭ പരിശോധനകളാണ് ക്യാമ്പിൽ സൗജന്യമായി നടത്തിയത്. വാകത്താനം ഇന്നർവീൽ ക്ലബ്ബ് പ്രസിഡന്റ് ശാന്തി സ്കറിയ, സ്കൂൾ മാനേജർ ജോൺ സി ചിറത്തലാട്ട് കോറെപ്പിസ്കോപ്പാ, ക്യാംപ് കോർഡിനേറ്റർ ഡോക്ടർ വിപിൻ, വാർഡ് മെമ്പർമാരായ കോരസൺ സക്കറിയ, ഷൈനി അനിൽ, എജി പാറപ്പാട്ട്, സ്കൂൾ ഹെഡ്മിസ്റ്റ്രസ്സ് റീന വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

Top