ക്യാപ്റ്റന്‍ രാജുവിനെ കേരളത്തിലെത്തിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയിലായിരുന്ന നടന്‍ ക്യാപ്റ്റന്‍ രാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച മകന്റെ വിവാഹത്തിനായി അമേരിക്കയിലേക്ക് പോകുമ്പോള്‍ വിമാനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി ഒമാന്‍ കിംസ്് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടര്‍ ചികിത്സയ്ക്കായി വീട്ടുകാരുടെ താല്‍പര്യപ്രകാരം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ആണ് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top