കോട്ടയം: നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. ചെങ്ങളം സൗത്ത് കടത്തുകടവ് ചെങ്ങളത്തുകാട്ടില്‍ ഏബ്രഹാംവര്‍ഗീസ് (മോന്‍61), ഭാര്യ ഏലിയാമ്മ (57) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ന് കോട്ടയംകുമരകം റോഡില്‍ അറുപറയിലാണ് അപകടം. രക്തപരിശോധനക്കായി കോട്ടയത്തേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച മാരുതി ഓള്‍ട്ടോ കാര്‍നിയന്ത്രണംവിട്ട് മീനച്ചിലാറിന്റെ കൈവഴിയായ അറുപറ തോട്ടിലേക്ക് മറിയുകയായരുന്നു. മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍, കാര്‍ റോഡില്‍നിന്ന് തെന്നിമാറി പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന്് നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. കാര്‍വെള്ളത്തില്‍ മുങ്ങി താഴുന്നത് പിന്നാലെയത്തെിയ ബൈക്ക്യാത്രികരും സമീപത്തെ കെട്ടിടനിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇതരസംസ്ഥാനതൊഴിലാളികളും പുഴയിലേക്ക് എടുത്തുചാടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കാറിന്റെ ഗ്‌ളാസുകള്‍ ഉയര്‍ത്തിവെച്ചതും ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അരമണിക്കൂറിനകം നാട്ടുകാരുടെ സഹായത്തോടെ പൂര്‍ണമായും മുങ്ങിയ കാര്‍ റോഡിന് എതിര്‍വശത്തെ കരയിലേക്ക് വലിച്ചുകയറ്റി.
ഡോര്‍തുറന്ന് ദമ്പതികളെ കാറില്‍നിന്ന് പുറത്തെടുത്തപ്പോള്‍ ഏലിയാമ്മക്ക് ജീവനുണ്ടായിരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുവരെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കോട്ടയത്തുനിന്ന് അഗ്‌നിശമനസേനയും പൊലീസും സ്ഥലത്തത്തെിയിരുന്നു. റോഡിലൂടെ സഞ്ചരിച്ച കാര്‍യാത്രികരാണ് അഗ്‌നിശമനസേനയെ വിവരമറിയിച്ചത്. സംഭവസ്ഥലത്തത്തെിയ അഗ്‌നിശമനസേനാംഗങ്ങള്‍ സ്‌കൂബ ഉപയോഗിച്ച് പുഴയില്‍ തെരച്ചില്‍ നടത്തി. കാറില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തത്തെുടര്‍ന്ന് അഗ്‌നിശമനസേന അംഗങ്ങളായ കെ.കെ.പ്രവീണ്‍ രാജ്, ടി.യു.ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.
അപകടങ്ങള്‍ പതിവായ അറപുറയില്‍ സംരക്ഷണഭിത്തിനിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാസെക്രട്ടറി വി.എന്‍.വാസവന്റെ നേതൃത്വത്തില്‍ കോട്ടയംകുമരകം റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഉപരോധത്തത്തെുടര്‍ന്ന് റോഡ്ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ കലക്ടര്‍ യു.വി.ജോസ് സ്ഥലത്തത്തെി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം അവസാനിപ്പിച്ചത്. കോട്ടയം ഡിവൈ.എസ്.പി. വി. അജിതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തത്തെിയിരുന്നു. മക്കള്‍ വിദേശത്തായതിനാല്‍ ഇവര്‍മാത്രമാണ് വീട്ടിലുണ്ടാവുക. ആശുപത്രിയിലും മറ്റ്ആവശ്യങ്ങള്‍ ഇരുവരും ഒറ്റക്കാണ് കാറില്‍ യാത്രചെയ്യുന്നത്. മക്കള്‍: അരുണ്‍എബ്രഹാം (ദുബൈ), രൂപാമോള്‍ (കാനഡ). മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.





