ഭൂമികുംഭകോണം:സിനഡ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല,സഭയ്ക്കുണ്ടായ നാണക്കേടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഖേദപ്രകടനം

കൊച്ചി:സീറോ മലബാർ സഭയിലെ നൂറുകോടിക്കടുത്ത ഭൂമി കുംഭകോണത്തിൽ സഭയ്ക്കുണ്ടായ നാണക്കേടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഖേദപ്രകടനം.എന്നാൽ സഭയിലെ വിവാദഭൂമിയിടപാട് സിനഡ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. വിഷയം സിറോ അവറില്‍ വ്യാഴാഴ്ച വിഷയം പരിഗണിക്കും. ഭൂമിയിടപാടില്‍ സഭയ്ക്കുണ്ടായ നാണക്കേടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിക്കുകയും നടപടിക്രമത്തില്‍ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും വ്യായീകരിച്ചു

സീറൊ മലബാര്‍ സഭ സിനഡ് സമ്മേളനം തുടരുന്നു. കാക്കനാട്ടെ സഭാ ആസ്ഥാനത്ത് 6 ദിവസങ്ങളിലായി നടക്കുന്ന സിനഡില്‍ 59 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരി തെളിയിച്ച് ഔദ്യോഗിക ഉദ്ഘാടനവും നിര്‍വ്വഹിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദമായ സാഹചര്യത്തില്‍ സിനഡ് ജനശ്രദ്ധ നേടുന്നു.വിവാദ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി ബിഷപ്പുമാര്‍ക്ക് നേരത്തെകത്തയച്ചിരുന്നു. സിനഡില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി വൈദികരും അല്‍മായരും മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.SYNAD MAR

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഭൂമി കുഭകോണത്തിൽ നടന്നത് 100 കോടി രൂപയുടെ ഇടപാടും അഴിമതിയും, കള്ളപണ ഇടപാടുമാണ്‌ നടന്നിരിക്കുന്നത് . പുറത്തുവരുന്ന 27 കോടി എന്നത് വെറും എഗ്രിമെന്റുകളും മാത്രം.എന്നിട്ട് വെറും 9കോടി കിട്ടിയപ്പോൾ 36 ആധാരങ്ങളിൽ അധികാരികളുടെ മുന്നിൽ 36 തവണ കള്ളം പറഞ്ഞു ഒപ്പിട്ട് നല്കിയത് കർദിനാൾ മാർ ആലഞ്ചേരിയാണ്‌ .അതും പലരും ഭൂമി കുംഭകോണത്തിലെ കോടികൾ പോകറ്റിൽ തിരുകിയ ശേഷവുമാണ് .കർദിനാൾ ചെയ്ത കുറ്റകൃത്യത്തിലും അധാർമികതയിലും ഉറച്ചു നില്ക്കുമ്പോൾ സഭയിലേ മഹാഭൂരിപക്ഷം വൈദീകരും ബിഷപ്പുമാരും നീതിയുക്തമായ പരിഹാരത്തിനായി വൻ നീക്കം നടത്തുന്നു. വിഷയം ഇട്ട് മൂടാനല്ല..വിഷയം മാന്യമായി പരിഹരിച്ച് തെറ്റുകൾ തിരുത്താനാണ്‌ സഭയിലേ ഭൂരിപക്ഷത്തിന്റെ നീക്കം. ആ നീക്കത്തിൽ മാർ ആലഞ്ചേരിയുടെ കർദിനാൾ കസേരയും നഷ്ടമാകും എന്നും ഉറപ്പായി കഴിഞ്ഞു.സിനഡ് 13ന് സമാപിക്കും

Top