ബെനാമി ഇടപാട് പരാതിയിൽ , പി പി ദിവ്യക്ക് സർക്കാർ ക്ലീൻ ചിറ്റ്, വിജിലൻസ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയിൽ വിശദീകരണം.ദിവ്യയെ രക്ഷിക്കാന്‍ തിടുക്കം കൂട്ടി സര്‍ക്കാര്‍.സിപിഎം നേതാവിനെ രക്ഷിച്ചെടുക്കാനുള്ള നീക്കത്തില്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും

കൊച്ചി: ബെനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഎം നേതാവുമായ പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സംസ്ഥാന സർക്കാർ .പിപി ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിവിധ കരാറുകളില്‍ ദിവ്യ ഇടപെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നാണ് സര്‍ക്കാര്‍ വാദം. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നല്‍കിയ ഹര്‍ജിയിലാണ് അതിവേഗം നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍, ഭരണമാറ്റമുണ്ടായാല്‍ ഇത്തരം കേസുകള്‍ തിരിച്ചടിയാകുമെന്ന ഭയമാണ് സര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ പല നിര്‍മ്മാണ കരാറുകളിലും ബെനാമി ഇടപാടുകള്‍ നടത്തിയെന്നായിരുന്നു പരാതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ ബെനാമി ഇടപാടുകൾ നടത്തിയെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്ന് സർക്കാർ അറിയിച്ചു. കരാറുകളിലോ ഭരണപരമായ തീരുമാനങ്ങളിലോ അവർ നേരിട്ട് ഇടപെട്ടതായി കണ്ടെത്താനായിട്ടില്ല. പദ്ധതി നടത്തിപ്പിലെയും നടപടിക്രമങ്ങളിലെയും വീഴ്ചകളിൽ മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രമാണ് നിലവിൽ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് സർക്കാർ ഹൈക്കോടതിയിൽ ഈ നിലപാട് വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ദിവ്യയുടെ ഇടപെടലിന് രേഖകളില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, കരാര്‍ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സര്‍ക്കാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രം അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രാഷ്ട്രീയ നേതൃത്വത്തെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സര്‍ക്കാര്‍ അന്വേഷണം വേണ്ടെന്ന് വെച്ചെങ്കിലും ഹൈക്കോടതിയുടെ നിലപാട് കേസില്‍ നിര്‍ണ്ണായകമാകും. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിസന്ധിയിലായ ദിവ്യയെ മറ്റൊരു കേസില്‍ കൂടി കുടുങ്ങാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സി.പി.എം. വിജിലന്‍സ് അന്വേഷണം വന്നാല്‍ അത് ദിവ്യയുടെ രാഷ്ട്രീയ ഭാവിക്ക് കൂടുതല്‍ മങ്ങലേല്‍പ്പിക്കുകയും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്യും.

ഭരണം മാറിയാല്‍ പഴയ കേസുകള്‍ കുത്തിപ്പൊക്കി അന്വേഷിക്കുന്നത് കേരള രാഷ്ട്രീയത്തില്‍ പതിവാണ്. ദിവ്യക്കെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍, വരും കാലങ്ങളില്‍ അത് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ തലവേദനയാകും. അതുകൊണ്ട് തന്നെ നിലവിലെ അധികാരം ഉപയോഗിച്ച് കോടതിയില്‍ അനുകൂല നിലപാട് അറിയിച്ച് കേസ് അവസാനിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ദിവ്യക്കെതിരായ തെളിവുകള്‍ ഇല്ലാതാക്കാനോ മറച്ചുവെക്കാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവും ഇതോടെ ശക്തമായി.

ഹര്‍ജിക്കാരന്‍ ഉന്നയിച്ച ബെനാമി ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത തേടാന്‍ കോടതി തയ്യാറായാല്‍ സര്‍ക്കാരിന് അത് വലിയ തിരിച്ചടിയാകും. അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ ഈ ‘ക്ലീന്‍ ചിറ്റ്’ നല്‍കല്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും രാഷ്ട്രീയ നേതാവിനെ ഒഴിവാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിക്കഴിഞ്ഞു. സംശയാസ്പദമായ കരാറുകളില്‍ വിജിലന്‍സ് അന്വേഷണം ഇല്ലാതെ സത്യാവസ്ഥ പുറത്തുവരില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

Top