കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും നടനുമായ ശിവദാസനെതിരെ കേസ്. എടയന്നൂരില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിന്നാലെ എടയന്നൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കേസെടുത്തത്.
ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസൻ സിനിമാ മേഖലയിലേക്ക് ചുവടുവയ്‌ക്കുന്നത്. ഈ സിനിമയിലും പൊലീസുകാരൻ്റെ റോൾ ആണ് ശിവദാസൻ അവതരിപ്പിച്ചത്. ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫ്രഞ്ച് വിപ്ലവം,കണ്ണൂർ സ്ക്വാഡ്, തുടങ്ങി നിരവധി ചിത്രങ്ങളിലും ശിവദാസൻ അഭിനയിച്ചിട്ടുണ്ട്.




