കൊള്ളപ്പലിശക്കാരന്റെ കേസ്: കോടതിയില്‍ നാടകീയ രംഗങ്ങള്‍; ജഡ്ജി ഇറങ്ങിപ്പോയി

കൊള്ളപ്പലിശക്കാരന്‍ മഹാരാജനെ ഇന്ന് ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍. ഇന്നലെ ഒരുദിവസത്തെ ജാമ്യത്തില്‍ വിട്ടതിന് ശേഷം തിങ്കളാഴ്ച 11മണിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. നിര്‍ദ്ദേശ പ്രകാരം ഇന്ന് ഹാജരായപ്പോഴാണ് കോടതിയില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത്.

ഞായറാഴ്ചയാണ് അറസ്റ്റിലായ ശേഷം മഹാരാജ മഹാദേവനെ ഇന്നലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഒരു ദിവസത്തെ ജാമ്യമാണ് ഇന്നലെ ജഡ്ജി അനുവദിച്ചത്. അതിന്റെ പ്രകതാരം ഇന്ന് ഹാജരായ മഹാരാജനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. 10 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. പത്ത് ദിവസവും അനുവദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കസ്റ്റഡിയില്‍ ലഭിച്ച ശേഷവും പ്രോസിക്യൂഷന്‍ വാദം തുടര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതില്‍ പ്രതിഷേധിച്ച് മജിസ്‌ട്രേറ്റ് ഇറങ്ങിപ്പോയി. ജാമ്യവ്യവസ്ഥയനുസരിച്ച് ഇന്ന് പതിനൊന്ന് മണിക്ക് തോപ്പുംപടി കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. കസ്റ്റഡിയില്‍ വിട്ടതിന് ശേഷവും കൂടുതല്‍ വാദത്തിന് അനുമതി തേടിയ പ്രോസിക്യൂട്ടര്‍ക്ക് ജഡ്ജി അനുമതി നല്‍കിയില്ല. കോടതിക്കുള്ളില്‍ പ്രോസിക്യൂട്ടര്‍ പരസ്യമായി പ്രതിഷേധിക്കുന്നതിനിടെ ജഡ്ജി ഇറങ്ങിപ്പോയി.

കേസില്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ട്. ഗുരുതരമായ വഞ്ചനയാണ് ഇതില്‍ നടന്നിരിക്കുന്നത്. ഇത് സമൂഹത്തെ ബാധിക്കുന്ന വലിയൊരു സംഭവമാണ് തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ ഇത് കേസിന്റെ മെറിറ്റിലേക്ക് കടക്കുന്ന കാര്യമാണ്. അത് ഇപ്പോള്‍ കേള്‍ക്കാനാവില്ല. പിന്നീട് കേള്‍ക്കാമെന്ന് ജഡ്ജി പറഞ്ഞു. ഇതോടെ പ്രോസിക്യൂട്ടര്‍ കോടതിക്കകത്തുവെച്ച് പരസ്യമായി പ്രതിഷേധം അറിയിച്ചു. ഇതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ജഡ്ജി ചേംബറിലേക്ക് ഇറങ്ങിപ്പോയി.

ഏറെ സാഹസികമായി പിടികൂടിക്കൊണ്ടുവന്ന പ്രതിയെ കോടതി ജാമ്യത്തില്‍ വിട്ടത് പോലീസിനെ വെട്ടിലാക്കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത്. ഇതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

Top